
തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രാഫിക് എസ് ഐ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട്, റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് ബൈക്കുകള്‍ ഇടിച്ച് തെറിപ്പിച്ചു. ആര്‍ക്കും പരിക്കില്ല. കാറോടിച്ചിരുന്ന ട്രാഫിക് എസ് ഐ അനില്‍കുമാര്‍ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു.
തിരുവനന്തപുരം പട്ടം പൊട്ടക്കുഴിയില്‍ രാത്രി എട്ടരയോടെയാണ് സംഭവം. ട്രാഫിക് എസ് ഐ അനില്‍കുമാര്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് ബൈക്കുകള്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടം ഉണ്ടായ ഉടെന തന്നെ പോലീസെത്തി കാര്‍ സംഭവ സ്ഥലത്ത് നിന്ന് നീക്കി. അനില്‍കുമാര്‍ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു .നാട്ടുകാരുടെ പ്രതിഷേധത്തിനിടയില്‍ അനില്‍കുമാറിനെ വൈദ്യപരിശോധനക്കെന്ന പേരില്‍ പൊലീസ് ഉടന്‍ ജീപ്പില്‍ കയറ്റി കൊണ്ടുപോയി.
സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടക്കുകയാണെന്ന് മെഡിക്കല്‍ കോളേജ് പൊലീസ് അറിയിച്ചു. അനില്‍കുമാറിനെ വൈദ്യപരിശോധക്ക് വിധേയനാക്കിയെന്നും, തുടര്‍ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. ബൈക്കുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കി കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്നും നാട്ടുകാര്‍ക്ക് ആക്ഷേപമുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam