കൊല്ലം: തെന്മല സ്വദേശിയായ ട്രാന്‍സ് ജന്‍ററിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതി. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം . തെന്മല സ്വദേശിയായ ട്രാൻസ്ജെണ്ടറും സുഹൃത്തും സ്കൂട്ടറില്‍ കൊട്ടാരക്കരയ്ക്ക് പോകും വഴിയാണ് കാറിലെത്തിയ അഞ്ചംഗ സംഘം ഇവരെ തട്ടിക്കൊണ്ട് പോയത് . വാഹനത്തിനുള്ളില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ചു .വര്‍ക്കല ഭാഗത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. അതിനുശേഷം ഇവരെ കൊല്ലം ബസ് സ്റ്റാൻറ് പരിസരത്ത് ഇറക്കി വിട്ടു. ഇവരുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണവും പണവും തട്ടിയെടുക്കുകയും ചെയ്തെന്നും പരാതിയില്‍ പറയുന്നു .
റൂറല്‍ എസ് പിക്ക് പരാതി നല്‍കിയെങ്കിലും അന്വേഷണം കാര്യക്ഷമമല്ലെന്നാണ് ആരോപണം .അന്വേഷണം മനപൂര്‍വ്വം വൈകിപ്പിക്കുകയാണെന്നും ആരോപണമുണ്ട്. എന്നാൽ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് കൊല്ലം റൂറൽ എസ് പി പറയുന്നത് .മാനഭംഗപ്പെടുത്തൽ , ദളിത് പീഡനം , പിടിച്ചുപറി, തട്ടിക്കൊണ്ടുപോകൽ എന്നീ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്തിട്ടുണ്ട് .പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും എസ്പി കെ ജി സൈമണ്‍ പറഞ്ഞു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam