കോഴിക്കോട് സ്വകാര്യ ട്രാവൽസ് ഉടമ സ്ഥാപനത്തിനുള്ളിൽ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സംശയം

Published : Oct 29, 2019, 07:01 PM IST
കോഴിക്കോട് സ്വകാര്യ ട്രാവൽസ് ഉടമ സ്ഥാപനത്തിനുള്ളിൽ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സംശയം

Synopsis

ഇന്ന് രാവിലെയാണ് മൃതദേഹം സ്ഥാപനമുടമ സ്വരൂപിന്‍റേതാണെന്ന് തിരിച്ചറിഞ്ഞ്. ട്രാവൽ ഏജൻസി നടത്തിപ്പുമായി ബന്ധപ്പെട്ട് സ്വരൂപിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.

കോഴിക്കോട്: കോഴിക്കോട് നല്ലളത്ത് സ്വകാര്യ ട്രാവൽസ് ഉടമയെ സ്ഥാപനത്തിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൻ ടൂർസ് ആൻ‍ഡ് ട്രാവൽസ് ഉടമ സ്വരൂപിന്‍റെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് ബന്ധുക്കൾ പറയുന്നത്

ഇന്നലെ രാത്രിയാണ് കണ്ണൻ ടൂർ‍സ് ആൻഡ് ട്രാവൽസ് എന്ന സ്ഥാപനത്തിനുള്ളിൽ തീ പടരുന്നത് കണ്ട് നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചത്. പിന്നാലെ ഫയർഫോഴ്സ് എത്തി തീയണച്ചു. കത്തി നശിച്ച ഓഫീസിനുള്ളിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് സ്വരൂപിന്‍റെ മൃതദേഹം കണ്ടെത്തിയത്. 

ഇന്ന് രാവിലെയാണ് മൃതദേഹം സ്ഥാപനമുടമ സ്വരൂപിന്‍റേതാണെന്ന് തിരിച്ചറിഞ്ഞ്. ട്രാവൽ ഏജൻസി നടത്തിപ്പുമായി ബന്ധപ്പെട്ട് സ്വരൂപിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതാകാം ആത്മഹത്യക്ക് കാരണമെന്നും ബന്ധുക്കൾ സംശയിക്കുന്നു. 

സ്ഥാപനം ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ 
സ്വരൂപിന്‍റേത് ആത്മഹത്യയായിരിക്കുമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റബർ ടാപ്പിം​ഗ് കൃത്യമായി ചെയ്യാത്തത് ഉടമയെ അറിയിച്ചു; നോട്ടക്കാരനെ തീകൊളുത്തി കൊലപ്പെടുത്തി, സാലമൻ കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം
വിദ്യാർത്ഥി വിസയിൽ വിദേശത്ത് എത്തിയ മുൻഭാര്യ ഫോൺ എടുത്തില്ല, ജീവനൊടുക്കി യുവാവ്, കേസെടുത്ത് പൊലീസ്