ട്രാവലര്‍ തട്ടിയെടുത്തു, ഉടമയെ ബന്ദിയാക്കി പണം തട്ടി; തൃശ്ശൂരില്‍ അഞ്ച് പേര്‍ പിടിയില്‍

Published : Jun 04, 2022, 11:42 AM ISTUpdated : Jun 04, 2022, 12:25 PM IST
ട്രാവലര്‍ തട്ടിയെടുത്തു, ഉടമയെ ബന്ദിയാക്കി പണം തട്ടി; തൃശ്ശൂരില്‍ അഞ്ച് പേര്‍ പിടിയില്‍

Synopsis

 മണ്ണുത്തി പൊലീസും സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് പ്രതികളെ വലയിലാക്കിയത്. പൂമല സ്വദേശി ഷിനു രാജിനെയാണ് ബന്ദിയാക്കി 50000 രൂപ തട്ടിയെടുത്തത്. 

തൃശ്ശൂര്‍:  ട്രാവലർ തട്ടിയെടുത്ത് ഉടമയെ ബന്ദിയാക്കി പണം തട്ടിയ 5 പേർ പിടിയിലായി. മണ്ണുത്തി പൊലീസും സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് പ്രതികളെ വലയിലാക്കിയത്. പൂമല സ്വദേശി ഷിനു രാജിനെയാണ് ബന്ദിയാക്കി 50000 രൂപ തട്ടിയെടുത്തത്. 

കഴിഞ്ഞ 27നായിരുന്നു സഭവം നടന്നത്.  ട്രാവലർ തട്ടിക്കൊണ്ടുപോയ ശേഷം ഷിനുവിനെ വിളിച്ചു വരുത്തുകയായിരുന്നു. ട്രാവലർ നൽകിയെങ്കിലും ഷിനുവിനെ ബന്ദിയാക്കി ചിറയ്ക്കലെത്തിച്ച് തല്ലിച്ചതച്ചു. പണമാവശ്യപ്പെട്ടായിരുന്നു മർദ്ദനം. തുടർന്ന് 50000 രൂപ കൈമാറി. തൃശൂർ സ്വദേശികളായ രാഹുൽ, ആദർശ്, ബിബിൻ രാജ്, ബാബുരാജ്, അമൽ എന്നിവരാണ് കേസിലെ പ്രതികൾ. 4 പേർ കൂടി  വൈകാതെ വലയിലാവുമെന്ന് പൊലീസ് അറിയിച്ചു. 

Read Also: നെടുമങ്ങാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; സുഹൃത്തായ 16കാരനും അടുത്ത ബന്ധുവും പിടിയില്‍

നെടുമങ്ങാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ പിടിയിലായി. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ സുഹൃത്തായ 16 വയസുകാരനും മറ്റ് രണ്ട് പേരും ആണ് അറസ്റ്റിലായത്. ഇതിലൊരാള്‍ പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവാണ്. പെണ്‍കുട്ടി നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഇയാളുടെ പീഡനത്തിനിരയായത്. 

വ്യാഴാഴ്ചയാണ് പീഡനം നടന്നത്. നെടുമങ്ങാട്ടെ വീട്ടില്‍ നിന്ന് സ്കൂളിലേക്ക് പോകാനിറങ്ങിയ പെണ്‍കുട്ടിയെ സുഹൃത്തായ 16കാരനും ഇയാളുടെ അമ്മയുടെ സുഹൃത്തായ സന്തോഷും (36) വാനില്‍ കയറ്റി ചുള്ളിയൂരിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സന്തോഷിന്‍റെ വീടാണിത്. സ്കൂളില്‍ വിടാമെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ വാനില്‍ കയറ്റിക്കൊണ്ടുപോയത്. 16 കാരന് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്തെന്നാണ് സന്തോഷിനെതിരായ കേസ്. രണ്ടുപേരെയും മുറിയില്‍ പൂട്ടിയിട്ട ശേഷം സന്തോഷ് മടങ്ങുകയായിരുന്നു. പീഡനത്തിനും ശേഷം മടങ്ങിയെത്തിയ സന്തോഷ് ഇരുവരെയും വാനില്‍ കയറ്റുകയും അടുത്തുള്ള ജംഗ്ഷനില്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു. 

പെണ്‍കുട്ടി സ്കൂളിലെത്തിയിട്ടില്ലെന്ന് സ്കൂള്‍ അധികൃതരാണ് വീട്ടിലറിയിച്ചത്. വീട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി ക്രൂരപീഡനത്തിനിരയായെന്ന് വ്യക്തമായത്. പെണ്‍കുട്ടി വിവരങ്ങള്‍ വീട്ടുകാരോട് പറയുകയും ചെയ്തു. തുടര്‍ന്നാണ് 16കാരനും സന്തോഷും അറസ്റ്റിലായത്. വനിതാ പൊലീസ് വിശദമായി മൊഴിയെടുത്തപ്പോഴാണ് മുമ്പുണ്ടായ പീഡന വിവരവും പെണ്‍കുട്ടി വെളിപ്പെടുത്തിയത്. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ അടുത്ത ബന്ധുവായ 50 വയസുകാരനില്‍ നിന്ന് രണ്ടു തവണ പീഡനമുണ്ടായെന്ന് പെണ്‍കുട്ടി പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇയാളെയും അറസ്റ്റ് ചെയ്തു. അറസ്റ്റിലായ 16കാരനെ ജുവനൈല്‍ ഹോമിലാക്കി. മറ്റ് രണ്ട് പേരെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു. പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കി തുടര്‍നടപടികളും സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. 
 

PREV
Read more Articles on
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും