ആള്‍താമസമില്ലാത്ത വീട്ടില്‍ കഞ്ചാവ് ശേഖരം; കാര്യസ്ഥന്‍ പിടിയില്‍

By Web TeamFirst Published Apr 28, 2021, 1:02 AM IST
Highlights

തൈക്കാട്ടുശ്ശേരി പാല്യേക്കര വിന്‍സന്റിന്റെ ഉടമസ്ഥതയിലുള്ളതാണ് ഒരേക്കർ പറന്പും വീടും. വീടും പറന്പും പരിപാലിക്കാൻ കൈലാത്ത് വളപ്പിൽ സുന്ദരൻ എന്നയാളെ നിയോഗിച്ചിരുന്നു.

തൃശ്ശൂർ: തൈക്കാട്ടുശ്ശേരിയില്‍ ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്ന് 27 കിലോ കഞ്ചാവ് പിടിച്ച് പൊലീസ്. വീടും പറന്പും പരിപാലിക്കാൻ ഉടമ നിയോഗിച്ച കാര്യസ്ഥനെ പൊലീസ് അറസ്റ്റ്ചെയ്തു. ആൾത്താമസമില്ലാത്ത വീട്ടിൽ അടുത്തിടെയായി നിരവധി അപിചിതർ വന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ട് നാട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിൽ വീടിന്റെ വരാന്തയില്‍ വളവും മറ്റു വസ്തുക്കളും സൂക്ഷിക്കുന്ന ചാക്കുകള്‍ക്കിടയില്‍ കഞ്ചാവ് ശേഖരം കണ്ടെത്തല്‍. തൈക്കാട്ടുശ്ശേരി പാല്യേക്കര വിന്‍സന്റിന്റെ ഉടമസ്ഥതയിലുള്ളതാണ് ഒരേക്കർ പറന്പും വീടും. വീടും പറന്പും പരിപാലിക്കാൻ കൈലാത്ത് വളപ്പിൽ സുന്ദരൻ എന്നയാളെ നിയോഗിച്ചിരുന്നു.

പറന്പിൽ വാഴ കൃഷി നടത്തുന്നതിനാൽ സനുന്ദരൻ ചുരുങ്ങിയത് ദിവസത്തിൽ രണ്ട് നേരം സ്ഥലത്ത് എത്താറുണ്ടായിരുന്നു. ഇയാളാണ് വാഴകൃഷിയുടെ മറവിൽ വളച്ചാക്കിനിടിയയിൽ കഞ്ചാവ് സൂക്ഷിച്ചത്. ചോദ്യംചെയ്യലിൽ സുന്ദരൻ കുറ്റം സമ്മതിച്ചു. ഇയാൾ കഞ്ചാവ് കച്ചവടത്തിലെ ഇടനിലക്കാരന്‍ മാത്രമാണെന്നും പിന്നിലുള്ള സംഘത്തെക്കുറിച്ച് സൂചന കിട്ടിയെന്നും പൊലീസ് പറയുന്നു. 

click me!