തൃത്താല പീഡനം: അന്വേഷണം ഊർജിതമാക്കാൻ വനിതാ കമ്മിഷൻ നിർദേശം, കസ്റ്റഡി അപേക്ഷ നൽകി പൊലീസ്

By Web TeamFirst Published Jul 13, 2021, 12:03 AM IST
Highlights

കറുകപുത്തൂരില്‍ മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ ഇടപെടല്‍. പെണ്‍കുട്ടിയുടെയും അമ്മയുടെയും മൊഴിയെടുത്ത വനിതാ കമ്മീഷന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി.


തൃത്താല: കറുകപുത്തൂരില്‍ മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ ഇടപെടല്‍. പെണ്‍കുട്ടിയുടെയും അമ്മയുടെയും മൊഴിയെടുത്ത വനിതാ കമ്മീഷന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. അറസ്റ്റിലായ മൂന്നു പ്രതികള്‍ക്കായി പൊലീസ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കി. 

രാവിലെയാണ് വനിതാ കമ്മീഷന്‍ അംഗം ഷിജി ശിവജി ഇരയായ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചത്. പെണ്‍കുട്ടിയ്ക്ക് കൗണ്‍സിലിങ് അനിവാര്യമെന്ന് കമ്മീഷന്‍ അംഗം ഷിജി ശിവജി പറഞ്ഞു.  അതിനിടെ പ്രതികളായ മുഹമ്മദ് എന്ന ഉണ്ണി, അഭിലാഷ്, നൗഫല്‍ എന്നിവരെ കസ്റ്റഡിയില്‍ കിട്ടാനുള്ള അപേക്ഷ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു. 

പെണ്‍കുട്ടി നല്‍കിയ രഹസ്യ മൊഴി കോടതിയില്‍ നിന്നും ലഭ്യമാക്കാനുള്ള നടപടിയും തുടങ്ങി. പെണ്‍കുട്ടിയുടെ മൊഴി ലഭിക്കുന്ന മുറയ്ക്ക് പ്രതികളെ വിശദമായി ചോദ്യം ചെയ്ത് കൂടുതല്‍ പ്രതികളിലേക്കെത്താനാണ് പോലീസ് നീക്കം.

click me!