കൃഷി ഓഫീസ് ജീവനക്കാരിക്ക് നേരെ ആക്രമണം: ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

Published : Jan 21, 2024, 12:23 PM IST
കൃഷി ഓഫീസ് ജീവനക്കാരിക്ക് നേരെ ആക്രമണം: ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

Synopsis

നിലവിളി കേട്ടെത്തിയ തൊഴിലുറപ്പ് തൊഴിലാളികളാണ് സരിതയെ പാറശാല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തിരുവനന്തപുരം: പാറശാല കൃഷി ഓഫീസിലെ താത്കാലിക ജീവനക്കാരിയെ മര്‍ദ്ദിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. ഡ്രൈവര്‍ പാറശാല പുത്തന്‍കട സ്വദേശി അനൂപ് (34) ആണ് പിടിയിലായത്. കൃഷിയിട സന്ദര്‍ശത്തിനായി പോയപ്പോള്‍ ജിവനക്കാരിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കൈവശപ്പെടുത്തിയെന്നാണ് കേസ്. കുളത്തൂര്‍ സ്വദേശിയായ സരിതയ്ക്കാണ് (34) മര്‍ദ്ദനമേറ്റത്. 

കഴിഞ്ഞ ദിവസം വൈകിട്ട് കരുമാനൂരിന് സമീപത്തായിരുന്നു സംഭവമെന്ന് പൊലീസ് പറഞ്ഞു. ഓട്ടോ റിക്ഷയില്‍ യാത്ര ചെയ്യുകയായിരുന്ന സരിതയുടെ മൊബൈല്‍ ഫോണ്‍ അനൂപ് പിടിച്ചു വാങ്ങുകയും തുടര്‍ന്നു ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും ചെയ്തു. ഇതോടെ സരിത ഓട്ടോ റിക്ഷയുടെ താക്കോല്‍ കൈവശപ്പെടുത്തി. തുടര്‍ന്ന് താക്കോല്‍ തിരികെ വാങ്ങുന്നതിനായി അനൂപ് സരിതയെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

നിലവിളി കേട്ടെത്തിയ തൊഴിലുറപ്പ് തൊഴിലാളികളാണ് സരിതയെ പാറശാല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അനൂപ് മദ്യലഹരിയിലായിരുന്നുവെന്ന് സരിത പറഞ്ഞു. പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്
സരിത.

'എയര്‍ലിഫ്റ്റിന് ഇന്ത്യന്‍ വിമാനം ഉപയോഗിക്കുന്നതിന് വിലക്ക്', 14കാരന്‍ മരിച്ചു; പ്രസിഡന്റിനെതിരെ പ്രതിഷേധം 

 

PREV
Read more Articles on
click me!

Recommended Stories

20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്