മത്സ്യത്തൊഴിലാളി കുത്തേറ്റ് മരിച്ച സംഭവം; ബന്ധു പിടിയില്‍

Published : Aug 15, 2023, 05:21 AM IST
മത്സ്യത്തൊഴിലാളി കുത്തേറ്റ് മരിച്ച സംഭവം; ബന്ധു പിടിയില്‍

Synopsis

കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലെ വാക്കേറ്റം അടിപിടിയായി മാറുകയായിരുന്നു.

തിരുവനന്തപുരം: കഠിനംകുളത്ത് കുടുംബ വഴക്കിനിടെ മത്സ്യത്തൊഴിലാളി കുത്തേറ്റ് മരിച്ച കേസിലെ പ്രതിയെ റിമാന്‍ഡ് ചെയ്തു. മത്സ്യത്തൊഴിലാളിയായ കഠിനംകുളം ശാന്തിപുരം റീനു ഹൗസില്‍ റിച്ചാര്‍ഡ് (52) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ റിച്ചാര്‍ഡിന്റെ ഭാര്യാസഹോദരിയുടെ മകന്‍ സനില്‍ ലോറന്‍സിനെയാണ് പൊലീസ് പിടികൂടിയത്. 

ഞായറാഴ്ച ഉച്ചയ്ക്ക് 3.30ന് റിച്ചാര്‍ഡിന്റെ വീടിനു മുന്നില്‍ വച്ചാണ് സംഭവം. കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലെ വാക്കേറ്റം അടിപിടിയായി മാറുകയായിരുന്നു. ഇതിനിടെ സനില്‍ കൈയില്‍ കരുതിയിരുന്ന കത്തി കൊണ്ട് റിച്ചാര്‍ഡിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ റിച്ചാര്‍ഡ് വഴിയില്‍ കുഴഞ്ഞ് വീണു. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും കഴക്കൂട്ടത്ത സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

റിച്ചാര്‍ഡിന്റെയും മകന്റെയും പ്രത്യാക്രമണത്തില്‍ സനിലിനും പരുക്കേറ്റിരുന്നു. ഇതിനും പൊലീസ് കേസെടുത്തു. തലയ്ക്കും കൈയ്ക്കും പരുക്കേറ്റ സനില്‍ ലോറന്‍സിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. റിച്ചാര്‍ഡിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.

 സിഗ്‌നലില്‍ ഹോണ്‍ മുഴക്കി; കൊല്ലത്ത് നവദമ്പതികളുടെ കാര്‍ അടിച്ച് തകര്‍ത്ത് സിഐയുടെ മകന്‍, അറസ്റ്റ്  
 

PREV
Read more Articles on
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം