തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസ്; ഗൺമാൻ ജയഘോഷിനെ കൊച്ചിയിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്യും

Published : Jul 26, 2020, 10:08 AM IST
തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസ്; ഗൺമാൻ ജയഘോഷിനെ കൊച്ചിയിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്യും

Synopsis

തിങ്കളാഴ്ച സ്വപ്നയുടെയും സന്ദീപിനേയും കസ്റ്റഡിയിൽ കിട്ടിയ ശേഷം വിളിച്ചു വരുത്തുന്ന തീയതി നിശ്ചയിക്കും. ജയഘോഷിന്റെ നിയമനം ഉൾപ്പെടെ അന്വേഷണ പരിധിയിലെന്ന് കസ്റ്റംസ് അറിയിക്കുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള സ്വർണ്ണക്കടത്ത് കേസിൽ ഗൺമാൻ ജയഘോഷിനെ കൊച്ചിയിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്യും. പ്രാഥമിക മൊഴിയിൽ നിരവധി പൊരുത്തക്കേടുകൾ ഉള്ളതിനാലാണ് ജയഘോഷിനെ വിളിച്ച് വരുത്തി ചോദ്യം ചെയ്യുന്നത്. സ്വർണം കടത്തിയ ബാഗ് പിടിച്ചു വെച്ച ശേഷം ജൂലൈ ഒന്നു മുതൽ നാല് വരെ സരിതിനെയും സ്വപ്നയേയും ജയഘോഷ് നിരന്തരം ഫോണിൽ വിളിച്ചു. കോൺസുൽ ജനറലിന്റെ ഗൺമാൻ ഇവരെ വിളിക്കേണ്ട സാഹചര്യമില്ല. ഇതക്കുറിച്ചുള്ള മറുപടികൾ പരസ്പര വിരുദ്ധമാണെന്നാണ് അധികൃതർ പറയുന്നത്.

തിങ്കളാഴ്ച സ്വപ്നയുടെയും സന്ദീപിനേയും കസ്റ്റഡിയിൽ കിട്ടിയ ശേഷം വിളിച്ചു വരുത്തുന്ന തീയതി നിശ്ചയിക്കും. ജയഘോഷിന്റെ നിയമനം ഉൾപ്പെടെ അന്വേഷണ പരിധിയിലെന്ന് കസ്റ്റംസ് അറിയിക്കുന്നു.

ആത്മഹത്യയ്ക്ക് ശ്രമിച്ച യുഎഇ കോൺസുലേറ്റിലെ ഗൺമാൻ ജയഘോഷിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. സർവീസ് ചട്ടങ്ങൾ ലംഘിച്ചതിന്‍റെ പേരിലായിരുന്നു നടപടി. യുഎഇ കോൺസുൽ ജനറൽ വിദേശത്തേക്ക് പോയിട്ടും കയ്യിലുണ്ടായിരുന്ന ആയുധമടക്കം ജയഘോഷ് തിരികെ ഏൽപിച്ചില്ല എന്നത് ചട്ടലംഘനമാണെന്ന് നേരത്തേ ജയഘോഷിനെതിരെ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു.

കോൺസുൽ ജനറലും പിന്നീട് അറ്റാഷെയും ദുബായിലേക്ക് പോയ കാര്യം ഘോഷ് സ്പെഷ്യൽ ബ്രാഞ്ചിനെയോ സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിനെയോ അറിയിച്ചില്ലെന്നതായിരുന്നു സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിലെ മുഖ്യ കണ്ടെത്തൽ. സർവീസ് തോക്ക് മടക്കി നൽകാൻ ജയഘോഷും കോൺസുലേറ്റിൽ ജോലിയിലുണ്ടായിരുന്ന മറ്റൊരു ഗൺമാൻ അഖിലേഷും തയാറായില്ലെന്നും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് ഇരുവർക്കെതിരെയും അച്ചടക്ക നടപടി സ്വീകരിക്കാനുള്ള ശുപാർശ ഉണ്ടായത്. 

സ്വർണം ഒളിപ്പിച്ച നയതന്ത്ര ബാഗ് കൈപ്പറ്റാൻ ഒന്നാം പ്രതി സരിത്ത് എത്തിയ വാഹനത്തിൽ ഗൺമാൻ ജയഘോഷും ഉണ്ടായിരുന്നെന്ന് എൻഐഎ കണ്ടെത്തിയത്. എന്നാൽ ബാഗിനുള്ളിൽ സ്വർണമാണെന്ന കാര്യം അറിയില്ലായിരുന്നെന്നാണ് ജയഘോഷ് നൽകിയ മൊഴി. 

ബാഗിൽ സ്വർണമായിരുന്നെന്ന കാര്യം അറിയില്ലായിരുന്നെന്നും പിന്നീട് മാധ്യമ വാർത്തകളിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നുമാണ് അന്വേഷണ ഏജൻസിക്ക് ഘോഷ് നൽകിയ വിശദീകരണം. സ്വർണമെത്തിയ ദിവസങ്ങളിൽ സ്വപ്നയുമായും സരിത്തുമായും നടത്തിയ ഫോൺ സംഭാഷണങ്ങൾ തികച്ചും ഔദ്യോഗികം മാത്രമായിരുന്നെന്നും ഘോഷ് മൊഴി നൽകി. ബാഗേജ് ക്ലിയർ ചെയ്യുന്നതിലെ കാലതാമസത്തെ കുറിച്ചു മാത്രമാണ് സംസാരിച്ചതെന്നാണ് വാദം. എന്നാൽ ഘോഷിന്‍റെ വാദങ്ങൾ എൻഐഎ പൂർണമായും മുഖവിലയ്ക്കെടുത്തിട്ടില്ല. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഭൂമി തൊടുമെന്ന നിലയിൽ താഴ്ന്ന് പറന്ന് വിമാനം, പിന്നാലെ കാണാതായി, ആശങ്ക പടർത്തി അജ്ഞാത വിമാനം, പിന്നാലെ പൊലീസും
മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തം വന്ന നിലയിൽ, നഷ്ടമായത് എട്ടേ മുക്കാൽ പവന്റെ താലി, 45കാരിക്ക് ദാരുണാന്ത്യം