ട്രെയിനില്‍ യുവതിയോട് അപമര്യാദയായി പെരുമാറി; ടിടിഇ അറസ്റ്റിൽ

Published : May 09, 2023, 03:16 PM ISTUpdated : May 09, 2023, 03:43 PM IST
ട്രെയിനില്‍ യുവതിയോട് അപമര്യാദയായി പെരുമാറി; ടിടിഇ അറസ്റ്റിൽ

Synopsis

നിലമ്പൂർ കൊച്ചുവേളി രാജറാണി എക്സ്പ്രസിൽ ഇന്ന് പുലർച്ചെയാണ് സംഭവം ഉണ്ടായത്. ടിടിഇ മദ്യപിച്ചിരുന്നതായി പരിശോധനയിൽ കണ്ടെത്തി.

കോട്ടയം: ട്രെയിൻ യാത്രക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ ടിക്കറ്റ് എക്‌സാമിനർ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി നിതീഷാണ് അറസ്റ്റിലായത്. നിലമ്പൂർ കൊച്ചുവേളി രാജറാണി എക്സ്പ്രസിൽ ഇന്ന് പുലർച്ചെയാണ് സംഭവം ഉണ്ടായത്. ടിടിഇ മദ്യപിച്ചിരുന്നതായി പരിശോധനയിൽ കണ്ടെത്തി.

ട്രെയിനില്‍ ഒറ്റയ്ക്കായിരുന്ന യുവതിയോട് പുലർച്ചെ ഒരു മണിയോടെയാണ് നിതീഷ് മോശമായി പെരുമാറിയത്. ആലുവയിൽ വെച്ച് മറ്റൊരു കമ്പാർട്ട്മെന്‍റിലേക്ക് മാറണമെന്ന് യുവതിയോട് നിതീഷ് ആവശ്യപ്പെട്ടു. ഇതിന് വഴങ്ങാതെ വന്നതോടെ യുവതിയുടെ കയ്യിൽ കയറി പിടിച്ചു എന്നാണ് പരാതി. യുവതി തിരുവനന്തപുരത്തെ റെയിൽവേ പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിക്കുകയും തുടർന്ന് ട്രെയിനിൽ ഉണ്ടായിരുന്ന പൊലീസ് നിതീഷിനെ കസ്റ്റഡിയിൽ എടുക്കുകയും ആയിരുന്നു. നിതീഷിനെ പിന്നീട് കോട്ടയം റെയിൽവേ പൊലീസിന് കൈമാറി. പരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നുവെന്നും തെളിഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊടുവളളിയിൽ 3 യുവാക്കളെ ക്രൂരമായി മർ​ദിച്ച് ഒരു സംഘം ആളുകൾ; ആളുമാറി മർദിച്ചതെന്ന് സൂചന, ബേക്കറിയിൽ സാധനം വാങ്ങാനെത്തിയപ്പോൾ ആക്രമണം
അഞ്ജന പുഴയിൽ വീണ സമയത്ത് പാലത്തിൽ നിന്നൊരാൾ ഓടിരക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം