
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ പിടിയിൽ. കരകുളം സ്വദേശിയായ സാബു (50) നെയാണ് അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച്ച മുമ്പ് വഴിയേ നടന്നു പോയ പെണകുട്ടിക്ക് നേരെയായിരുന്നു ഇയാളുടെ അക്രമം. പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലടക്കം സാബു കയറിപ്പിടിക്കുകയായിരുന്നു പ്രതി. നിലവിളിച്ച് ഓടിയാണ് പെൺകുട്ടി രക്ഷപ്പെട്ടത്. അതിക്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട പെൺകുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് ഉടൻ തന്നെ സംഭവം പറഞ്ഞു.
ഇതോടെ പെൺകുട്ടിയുടെ മാതാപിതാക്കൾ അരുവിക്കര പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇന്ന് രാവിലെ ആണ് സാബുവിനെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് സബുവിനെതിരെ പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മോഷണം പതിവ്, പാലക്കാട് വീട്ടിൽ സിസിടിവി സ്ഥാപിച്ച് അബ്ദുൽ ഗഫൂർ, ദൃശ്യങ്ങളിൽ കണ്ടത്! വീഡിയോ
അതേസമയം കോഴിക്കോട് നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത ബസ് യാത്രക്കിടെ പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ച കെ എസ് ആർ ടി സി ഡ്രൈവർ അറസ്റ്റിലായി എന്നതാണ്. കാരന്തൂർ സ്വദേശി ഇബ്രാഹിമിനെയാണ് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് - മാനന്തവാടി കെ എസ് ആർ ടി സി ബസിൽ കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് സംഭവം നടന്നത്. കോഴിക്കോട് നിന്ന് കുന്ദമംഗലത്തേക്ക് ടിക്കറ്റെടുത്തതായിരുന്നു പെൺകുട്ടിയും കുടുംബവും. ബസിൽ നല്ല തിരക്കുണ്ടായിരുന്നതിനാൽ ഡ്രൈവറുടെ അടുത്തായിരുന്നു പെൺകുട്ടി നിന്നത്. ബസ് നഗരപരിധി കഴിഞ്ഞയുടനെ ദുരുദ്ദേശത്തോടെ, തന്നെ കടന്നുപിടിച്ചെന്നാണ് പെൺകുട്ടിയുടെ പരാതി. സംഭവമറിഞ്ഞ് മറ്റ് യാത്രക്കാരും ബഹളം വച്ചു. ഇതിനകം ബസ് കുന്ദമംഗലത്തെത്തി. ബസ്റ്റാൻഡിലുണ്ടായിരുന്ന പൊലീസ് വിവരമന്വേഷിച്ച് ഡ്രൈവർ ഇബ്രാഹിമിനെ കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്ത്രീത്വത്തെ അപമാനിക്കലുൾപ്പടെയുള്ള കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
കെഎസ്ആര്‍ടിസി ബസിൽ യുവതിക്കെതിരെ ഡ്രൈവറുടെ അതിക്രമം; പ്രതി അറസ്റ്റില്‍