കാരന്തൂർ സ്വദേശി ഇബ്രാഹിമിനെയാണ് കുന്നമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കോഴിക്കോട്: കോഴിക്കോട്: കോഴിക്കോട് ബസ് യാത്രക്കിടെ പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ച കെഎസ്ആർടിസി ഡ്രൈവർ അറസ്റ്റിൽ.കാരന്തൂർ സ്വദേശി ഇബ്രാഹിമിനെയാണ് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് - മാനന്തവാടി കെഎസ്ആർടിസി ബസിൽ ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം.
കോഴിക്കോട് നിന്ന് മാനന്തവാടിയിലേക്കുളള കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സിലാണ് സംഭവം ഉണ്ടായത്. കോഴിക്കോട് നിന്ന് കുന്ദമംഗലത്തേക്ക് ടിക്കറ്റെടുത്തതായിരുന്നു പെൺകുട്ടിയും കുടുംബവും. ബസിൽ നല്ല തിരക്കുണ്ടായിരുന്നതിനാൽ ഡ്രൈവറുടെ അടുത്തായിരുന്നു പെൺകുട്ടി നിന്നത്. ബസ് നഗരപരിധി കഴിഞ്ഞയുടനെ ദുരുദ്ദേശത്തോടെ, തന്നെ കടന്നുപിടിച്ചെന്നാണ് പെൺകുട്ടിയുടെ പരാതി. സംഭവമറിഞ്ഞ് മറ്റ് യാത്രക്കാരും ബഹളം വച്ചു. ഇതിനകം ബസ് കുന്ദമംഗലത്തെത്തി. ബസ്റ്റാൻഡിലുണ്ടായിരുന്ന പൊലീസ് വിവരമന്വേഷിച്ച് ഡ്രൈവർ ഇബ്രാഹിമിനെ കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്ത്രീത്വത്തെ അപമാനിക്കലുൾപ്പടെയുള്ള കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
Also Read: കണ്ണൂരില്‍ ദമ്പതികളടക്കം 5 പേര്‍ മരിച്ച നിലയില്‍, മൂന്ന് കുട്ടികളെ സ്റ്റെയര്‍കേസില്‍ കെട്ടിത്തൂക്കി
സംഭവം നടക്കുമ്പോൾ താൻ പുറകിലായിരുന്നെന്നും പെൺകുട്ടിയും സഹയാത്രികരും പറഞ്ഞ അറവിമാത്രമേയുളളൂ എന്നും കണ്ടക്ടർ അറിയിച്ചു. വയനാട്ടിലുളള കണ്ടക്ടറിൽ നിന്ന് പൊലീസ് ഉടൻ മൊഴിയെടുക്കും. അറസ്റ്റിലായ ഇബ്രാഹിമിനെ കുന്ദമംഗലം ബസ് സ്റ്റാൻഡിലുൾപ്പെടെയെത്തിച്ച് തെളിവെടുത്തു. സംഭവം നടന്നത് നടക്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് നടക്കാവ് പൊലീസിന് കൈമാറിയേക്കും.

