
വയനാട്: വയനാട് അപ്പപാറയിൽ മലമാനിനെ വേട്ടയാടി പിടികൂടിയ രണ്ട് പേർ അറസ്റ്റിൽ. മാനന്തവാടി ദ്വാരക സ്വദേശി മുസ്തഫ അമ്പലവയൽ സ്വദേശി പി എം ഷഫീർ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 80 കിലോ മലമാൻ ഇറച്ചിയും തോക്കും കസ്റ്റഡിയിലെടുത്തു. വനംവകുപ്പിന്‍റെ ബേഗുര്‍ ഓഫീസില്‍ ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.
തിരുനെല്ലി അപ്പപ്പാറ മേഖലയില്‍ വ്യാപകമായി വന്യമൃഗവേട്ട നടക്കുന്നുവെന്നായിരുന്നു വിവരം. ഇരുവര്‍ക്കുമൊപ്പം സഹായിക്കാനെത്തിയ തരുവണ സ്വദേശി സലീം ഓടി രക്ഷപെട്ടു. ഇയാളെ പിടികുടാനുള്ള ശ്രമം തുടങ്ങി. 80 കിലോ മലമാന്‍ ഇറച്ചിയും തോക്കും മൃഗങ്ങളെ കൊല്ലുന്നതിനുള്ള മറ്റ് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വില്‍പനയ്ക്കായി വന്യമൃഗങ്ങളെ വേട്ടയാടിയെന്നാണ് വനപാലകര്‍ക്ക് ലഭിച്ച ആദ്യമൊഴി.പിന്നില്‍ നിരവധി പേരുണ്ടെന്ന സംശയം ഉദ്യോഗസ്ഥര്‍ക്കുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam