
ചേര്‍ത്തല: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടിയെന്ന് എക്‌സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ് കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സ്‌കൂള്‍ വിദ്യാര്‍ഥികളെയാണ് സംഘം ലക്ഷ്യമിട്ടിരുന്നത്. കഞ്ചാവും, പത്ത് കിലോയോളം നിരോധിത പുകയില ഉല്‍പ്പന്നങ്ങളും ഇവരില്‍ നിന്ന് കസ്റ്റഡിയിലെടുത്തതായി എക്‌സൈസ് അറിയിച്ചു.
ചേര്‍ത്തല എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടിപി സജീവ് കുമാര്‍ നേതൃത്വം നല്‍കിയ പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ പി.ടി ഷാജി, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് അനിലാല്‍ പി, സിഇഒമാരായ സാജന്‍ ജോസഫ്, മോബി വര്‍ഗീസ്, മഹേഷ്, ഡ്രൈവര്‍ രജിത് കുമാര്‍ എന്നിവരും പങ്കെടുത്തു. ചേര്‍ത്തല താലൂക്കിലെ ലഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ വിവരങ്ങള്‍ 940 006 9483, 0478 - 2813 126 എന്നീ നമ്പറുകളില്‍ അറിയിക്കാമെന്നും വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും എക്‌സൈസ് അറിയിച്ചു.
വര്‍ക്കലയില്‍ കഞ്ചാവ് വേട്ട
തിരുവനന്തപുരം: വര്‍ക്കലയില്‍ എട്ട് കിലോ കഞ്ചാവുമായി മൂന്നു പേര്‍ പിടിയില്‍. ചെമ്മരുതി സ്വദേശികളായ അനി, രാജേന്ദ്രന്‍, ജനതാമുക്ക് സ്വദേശി സതീഷ് എന്നിവരാണ് പിടിയിലായത്. ആന്ധ്രാപ്രദേശില്‍ നിന്ന് ട്രെയിനില്‍ കടത്തിക്കൊണ്ട് വന്ന കഞ്ചാവാണ് വര്‍ക്കല എക്‌സൈസ് പിടികൂടിയത്. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് വര്‍ക്കല റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് ഇന്ന് രാവിലെയോടെ ഇരുവരെയും പിടികൂടിയത്. അനിയുടെ നിര്‍ദ്ദേശപ്രകാരം രാജേന്ദ്രന്‍ ആന്ധ്രയില്‍ പോയി കഞ്ചാവ് വാങ്ങിയ ശേഷം എത്തിയപ്പോഴാണ് പിടി വീണത്. വര്‍ക്കലയില്‍ എത്തിയ രാജേന്ദ്രനെ കൂട്ടിക്കൊണ്ട് പോകുന്നതിനായി അനിയും സതീഷും എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നും എക്‌സൈസ് അറിയിച്ചു.
'പേര് ക്യാപ്റ്റൻ, എത്തിയത് സ്റ്റുഡന്റ് വിസയിൽ'; കേരളാ പൊലീസ് പിടികൂടിയത് ലഹരി മാഫിയ പ്രധാനിയെ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam