ഇൻസ്റ്റഗ്രാം വഴി പരിചയം, പതിനഞ്ചുകാരിക്ക് കഞ്ചാവ് നൽകി പീഡിപ്പിച്ചു; രണ്ട് പേർ അറസ്റ്റിൽ

Published : Feb 10, 2025, 09:03 AM IST
ഇൻസ്റ്റഗ്രാം വഴി പരിചയം, പതിനഞ്ചുകാരിക്ക് കഞ്ചാവ് നൽകി പീഡിപ്പിച്ചു; രണ്ട് പേർ അറസ്റ്റിൽ

Synopsis

മലപ്പുറം ചങ്ങരംകുളത്താണ് സംഭവം. ചാലിശ്ശേരി സ്വദേശി ചേരപറമ്പിൽ അജ്മൽ (23), ആലംകോട് സ്വദേശി ഷാബിൽ (22) എന്നിവരാണ് അറസ്റ്റിലായത്.

മലപ്പുറം: പതിനഞ്ചുകാരിയെ കഞ്ചാവ് നൽകി ബലാത്സംഗം ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. മലപ്പുറം ചങ്ങരംകുളത്താണ് സംഭവം. ചാലിശ്ശേരി സ്വദേശി ചേരപറമ്പിൽ അജ്മൽ (23), ആലംകോട് സ്വദേശി ഷാബിൽ (22) എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് സ്വദേശിനിയായ പെൺകുട്ടിയെയാണ് പ്രതികൾ പീഡിപ്പിച്ചത്. ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടിയെ പ്രതികള്‍ പരിചയപ്പെട്ടത്. കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. 2023 സെപ്റ്റംബര്‍ മാസത്തിലാണ് സംഭവം നടന്നത്. 

2023 സെപ്റ്റംബറിലായിരുന്നു സംഭവം. കോഴിക്കോട് സ്വദേശിനിയായ 15 കാരിയെ പെരിങ്ങോട് സ്വദേശിയായ അജ്മല്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്. പിന്നീട് പെരിങ്ങോടുള്ള അജ്മലിന്റെ വീട്ടിലെത്തിച്ച് കഞ്ചാവ് നല്‍കി മയക്കിയതിന് ശേഷം ബലാത്സംഗം ചെയ്തു. ഇയാളുടെ സുഹൃത്തായ ആലംകോട് സ്വദേശി ഷാബിലും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. പിന്നീട് വീട്ടിലെത്തിയ പെണ്‍കുട്ടിയെ അസ്വാഭാവികമായ പെരുമാറ്റത്തെ തുടര്‍ന്ന് മഹിളാമന്ദിരത്തില്‍ പ്രവേശിപ്പിച്ചിരുന്നു.

Also Read: 9 വയസുകാരിയെ വാഹനം ഇടിച്ച് കോമാവസ്ഥയിലാക്കിയ കേസ്, പ്രതി കോയമ്പത്തൂർ വിമാനത്താവളത്തിൽ പിടിയിൽ

രണ്ട് വര്‍ഷത്തിന് ശേഷം നടന്ന കൗണ്‍സിലിങിനിടെയാണ് പെണ്‍കുട്ടി ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനിന് നല്‍കിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു. തിരൂര്‍ ഡിവൈഎസ്പിക്ക് കീഴിലുള്ള പ്രത്യേക അന്വേഷണ സംഘവും ചങ്ങരംകുളം പൊലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പിടിയിലായ പ്രതികള്‍ സ്ഥിരം ലഹരി ഉപഭോഗ്താക്കളും മറ്റു പല കുറ്റകൃത്യങ്ങളിലും ഉള്‍പെട്ടവരാണെന്ന് അന്വേഷണ ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്