സുധീക്ഷ ഭാട്ടിയുടെ മരണം: രണ്ട് പേരെ അറസ്റ്റ് ചെയ്തതായി യുപി പൊലീസ്

Published : Aug 16, 2020, 05:59 PM IST
സുധീക്ഷ ഭാട്ടിയുടെ മരണം: രണ്ട് പേരെ അറസ്റ്റ് ചെയ്തതായി യുപി പൊലീസ്

Synopsis

ഉത്തർപ്രദേശിലെ ബുൻന്ദഷെഹറിൽ 19-കാരി വാഹനാപകടത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തെന്ന് ഉത്തർപ്രദേശ് പൊലീസ്.

ലക്ക്നൌ: ഉത്തർപ്രദേശിലെ ബുൻന്ദഷെഹറിൽ 19-കാരി സുധീക്ഷ ഭട്ടി വാഹനാപകടത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തെന്ന് ഉത്തർപ്രദേശ് പൊലീസ്. പെൺകുട്ടി അപകടത്തിൽ പെടാൻ കാരണനായ ബുള്ളറ്റ് ഓടിച്ചിരുന്ന രണ്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയതത്. 

ബന്ധുവീട്ടിലേക്കുള്ള യാത്രക്കിടെ ബൈക്കിലെത്തിയ പൂവാലസംഘ പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ചെന്നും. ഇതെതുടർന്നാണ് അപകടമെന്ന് കുടുംബം ആരോപിച്ചിരുന്നു. എന്നാൽ ഇത് വാഹനാപകടം ആണെന്നും പൂവാല ശല്യവുമായി ബന്ധമില്ലെന്നും അന്വേഷണത്തിൽ തെളിഞ്ഞതായി പൊലീസ് പറയുന്നു.

ഗുലാത്തി നിവാസിയായ ദീപക് സോളങ്കി, ബുലന്ദശഹർ ദേഹത്ത് നിവാസിയായ രാജു എന്നിവരെയാണ് അപകടത്തിന് കാരണമായതെന്ന് കണ്ടെത്തിയെന്നും, അപകടത്തിനിടെ ഉപയോഗിച്ച റോയൽ എൻഫീൽഡ് മോട്ടോർസൈക്കിൾ  കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

ദരിദ്ര സാഹചര്യത്തിൽ നിന്നും പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഉത്തർപ്രദേശിലെ തന്നെ  ഉയ‍‍‍ർന്ന മാർക്കോടെ വിജയംനേടി, തുടർപഠനത്തിന് നാല് കോടി സ്കോളർഷിപ്പോടെ അമേരിക്കയിലെത്തി സുധീക്ഷ ഭട്ടിയുടെ അപകടമരണം വലിയ വിവാദത്തിന് വഴിവച്ചിരുന്നു.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്കൂൾ വിട്ട് ബസ് കാത്തുനിന്ന പെൺകുട്ടിയെ പരിചയക്കാരനെന്ന് ഭാവിച്ച് ബൈക്കിൽ കയറ്റി; ലൈം​ഗികാതിക്രമം, യുവാവ് അറസ്റ്റിൽ
ആംബുലൻസ് ഇല്ല, 4മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പച്ചക്കറി ചാക്കിലാക്കി ബസിൽ വീട്ടിലെത്തിക്കേണ്ട ദുരവസ്ഥയിൽ ആദിവാസി കുടുംബം