
അടിമാലി: സ്കൂള്‍ യുവജനോത്സനത്തിനിടെ വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം നല്‍കിയെന്ന കേസില്‍ രണ്ട് പേരെ പൊലീസും എക്സൈസും ചേര്‍ന്ന് പിടികൂടി. അടിമാലി ഇരുമ്പുപാലം ഒഴുവത്തടം സ്വദേശി കക്കാട്ടിൽ അശ്വിൻ (24) ഇരുമ്പുപാലം അറക്കക്കുടി വർഗ്ഗീസ് എന്ന ജോജു (41 ) എന്നിവരെയാണ് പിടികൂടിയത്. പത്താം മൈൽ സ്കൂളിലാണ് കേസിനാസ്പദമായ സംഭവം.
യുവജനോത്സവത്തിനിടെ വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ മദ്യപിച്ചെത്തി ബഹളം വച്ചിരുന്നു. അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്തപ്പോള്‍ മദ്യം നൽകിയത് അശ്വിനാണെന്നും മദ്യം വാങ്ങി എത്തിച്ചത് ജോജുവാണെന്നും തെളിഞ്ഞു. ഇതേ തുടർന്ന് അധ്യാപകരുടെയും രക്ഷിതാക്കളുടെയും പരാതിയിൽ പൊലീസ് കേസെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസും എക്സൈസും ചേർന്ന് ഇരുവരെയും അറസ്റ്റ് ചെയ്തത്.
കൂടുതല്‍ വായനയ്ക്ക്: മലപ്പുറത്ത് പ്ലസ് വൺ-പ്ലസ് ടു വിദ്യാർഥികളുടെ കൂട്ടത്തല്ല്, അധ്യാപകരെയും വളഞ്ഞിട്ട് തല്ലി-വീഡിയോ
മദൃ ലഹരിയിൽ കോഴിക്കോട് നഗരത്തിൽ അഴിഞ്ഞാടിയ പ്രതികളെ പിടികൂടി
കോഴിക്കോട്: മദൃ ലഹരിയിൽ കോഴിക്കോട് നഗരത്തിൽ അഴിഞ്ഞാടിയ ക്രിമിനലുകളെ പിടികൂടി. സെപ്തംബർ 26 ന് കോഴിക്കോട് മാവൂർറോഡിൽ വച്ച് മദ്യലഹരിയിൽ യാത്രക്കാരോടും കച്ചവടക്കാരോടും അപമര്യാദയായി പെരുമാറുകയും വടികളും, ബിയർ കുപ്പികളും കയ്യിലേന്തി നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തവരെ പിടികൂടി. മദ്യലഹരിയില്‍ ബൈക്ക് യാത്രികനായ പുതിയാപ്പ എടക്കൽ താഴെ ദിപിൻ എന്നയാളെ ഇവര്‍ ബിയർ കുപ്പി കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചിരുന്നു. പ്രതികള്‍ക്ക് എതിരെ നേരത്തെയും കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
ബൈക്ക് യാത്രക്കാരനെ ആക്രമിച്ച സംഭവത്തിൽ നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു. നിരവധി സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിയാൻ സാധിച്ചത്. അക്രമികളില്‍ പ്രധാന പ്രതിയായ കുന്ദമംഗലം അരുണോളി ചാലിൽ രഞ്ജിത്തിനെ പൊലീസ് തിരിച്ചറിഞ്ഞെന്ന് മനസിലാക്കിയ പ്രതി, ഒളിവില്‍ കഴിയുകയായിരുന്നു. കണ്ണൂർ ജില്ലയിലെ ഇരിട്ടിക്കടുത്തുള്ള പഴശ്ശി ഡാമിന്‍റെ സമീപ പ്രദേശങ്ങളിലായിട്ടായിരുന്നു ഇയാള്‍ ഒളിവിൽ കഴിഞ്ഞത്. പ്രതികളെ നടക്കാവ് ഇൻസ്പെക്ടർ ജിജീഷ് പി.കെയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. നിരവധി ദിവസങ്ങളുടെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൂട്ടുപ്രതികളായ അക്ഷയ്, ഹരികൃഷ്ണൻ എന്നിവരെ കുറിച്ച വിവരം ലഭിച്ചത്. അക്രമത്തിനുപയോഗിച്ച ഹോണ്ട എക്സ് പൾസ് വാഹനവും കസ്റ്റഡിയിലെടുത്തു.
കൂടുതല്‍ വായനയ്ക്ക് : മലയാലപ്പുഴ ദുർമന്ത്രവാദം: ഭാര്യയും ഭര്‍ത്താവും കസ്റ്റഡിയില്‍, സമഗ്ര അന്വേഷണമെന്ന് എസ്‍പി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam