
പനാജി: ഗോവയിൽ അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിൽ രണ്ടു പ്രതികളെ പിടികൂടി. 20 ഓളം നിർമ്മാണ തൊഴിലാളികളെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്ത ശേഷമാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. ബിഹാർ സ്വദേശികളായ നിർമ്മാണ തൊഴിലാളികളാണ് പ്രതികൾ. വ്യാഴാഴ്ച രാത്രിയാണ് ഗോവയിലെ വാസ്കോയിൽ അഞ്ചു വയസുകാരി ക്രൂരമായ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ടത്.
പ്രദേശത്തെ നിർമ്മാണ സ്ഥലത്ത് അവശനിലയിൽ കണ്ടെത്തിയ പെൺകുട്ടി ആശുപത്രിയിലെത്തും മുൻപ് മരിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിൽ കുട്ടിക്രൂര ബലാത്സംഗത്തിന് ഇരയായി എന്നും ശ്വാസംമുട്ടിച്ചാണ് കൊല്ലപ്പെട്ടതെന്നും കണ്ടെത്തി. പിന്നാലെ പ്രദേശത്ത് നിന്നും ഇരുപതോളം പേരെ കസ്റ്റഡിയിലെടുത്തു, മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ബീഹാർ സ്വദേശികളായ രണ്ടു പ്രതികളും കുറ്റം സമ്മതിച്ചു.
കൊല്ലപ്പെട്ട പെണ്കുട്ടിയുടെ വീടിനു സമീപം താമസിച്ചിരുന്ന പ്രതികൾ കഴിഞ്ഞ ദിവസം കുട്ടിയുടെ അമ്മയെയും ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ഒരു വർഷമായി ഗോവയിൽ നിർമ്മാണ ജോലികൾ ചെയ്തു വരുന്ന പ്രതികൾ 20 ഉം 24 ഉം വയസുകാരാണ്. സംഭവത്തിൽ പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam