
തിരുവനന്തപുരം: ആറ്റിങ്ങലിൽ സൂപ്പർഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. തിങ്കളാഴ്ച്ച രാത്രി പത്ത് മണിയോടെ പൂവമ്പാറയ്ക്ക് സമീപം തിരുവനന്തപുരത്ത് നിന്ന് കൊല്ലം ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും എതിരെ വന്ന വാഗണർ കാറും കൂട്ടിയിടിക്കുകയായിരുന്നു.
കാറിൽ ഉണ്ടായിരുന്ന രണ്ടു പേരാണ് മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന ഒരാൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. കാറിൽ ഉണ്ടായിരുന്നവരെ ഏറെ പണിപ്പെട്ട് ഒരു മണിക്കൂർ കൊണ്ടാണ് ഫയർഫോഴ്സ് പുറത്തെടുത്തത്. സംഭവത്തെ തുടർന്ന് ദേശീയ പാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam