മദ്യപാനത്തിനിടെ തർക്കം, യുവാവിനെ സുഹൃത്തുക്കൾ തലക്കടിച്ച് കൊന്നു, മൃതദേഹം വഴിയിലുപേക്ഷിച്ചു, അറസ്റ്റ്  

By Web TeamFirst Published Jan 15, 2023, 11:47 AM IST
Highlights

ഇന്നലെ രാത്രി 7 മണിക്ക് ഒരു ബന്ധുവിനൊപ്പം മൊബൈൽ വാങ്ങാൻ പുറത്തുപോയതായിരുന്നു സാജു. പിന്നീട് മടങ്ങി വന്നില്ല. അന്വേഷണത്തിനിടെ പുലർച്ചെ നാലുമണിയോടെയാണ് കട്ടേല ട്രിനിറ്റി സ്കൂളിന് സമീപം സാജുവിന്‍റെ മൃതദേഹം കണ്ടെത്തിയത്.  

തിരുവനന്തപുരം : ശ്രീകാര്യം കട്ടേലയിൽ മരിച്ചനിലയില്‍ കണ്ടെത്തിയ യുവാവിന്‍റേത് കൊലപാതകമെന്ന് സ്ഥിരീകരിച്ചു. ശ്രീകാര്യം കട്ടേലയിൽ അമ്പാടി നഗർ സ്വദേശി സാജുവിനെ സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. ഇന്ന് പുലർച്ചെയാണ് സാജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ സാജുവിനെ സുഹൃത്തുക്കൾ ചേർന്ന് തല്ലി കൊല്ലുകയായിരുന്നുവെന്നാണ് വിവരം. രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അനീഷ്, വിനോദ് എന്നിവരാണ് പിടിയിലായത്. കൊല്ലപ്പെട്ട സാജുവിന്റ സുഹൃത്തുക്കളാണ് രണ്ട് പേരും. തലയിൽ കല്ലു കൊണ്ട് ഇടിച്ചാണ് സാജുവിനെ കൊന്നതെന്നാണ് കണ്ടെത്തൽ. ഇന്നലെ രാത്രി 7 മണിക്ക് ഒരു ബന്ധുവിനൊപ്പം മൊബൈൽ വാങ്ങാൻ  പുറത്തുപോയതായിരുന്നു സാജു. പിന്നീട് മടങ്ങി വന്നില്ല. അന്വേഷണത്തിനിടെ പുലർച്ചെ നാലുമണിയോടെയാണ് കട്ടേല ട്രിനിറ്റി സ്കൂളിന് സമീപം സാജുവിന്‍റെ മൃതദേഹം കണ്ടെത്തിയത്.  

അതേസമയം, തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം പൊലീസിന് നേരെ ബോംബെറിഞ്ഞ് കേസിലെ പ്രതി അറസ്റ്റിലായി. മംഗലപുരത്ത് പൊലീസിനെ ആക്രമിച്ച കേസിലെ മുഖ്യപ്രതി ഷെഫീക്കിനെ നാട്ടുകാരാണ് പിടിച്ച് പൊലീസിന് കൈമാറിയത്. ആര്യനാട് നിർമ്മാണം നടക്കുന്ന ഒരു വീട്ടിൽ കൂട്ടാളിക്കൊപ്പം ഒളിവിൽ താമസിക്കുകയായിരുന്നു പ്രതി. നിർമ്മാണത്തിലിരിക്കുന്ന തന്റെ വീട്ടിൽ രണ്ട് പേർ താമസിക്കുന്നത് കണ്ട വീട്ടുടമ ഇവരെ ചോദ്യം ചെയ്തു. ഇതോടെ പ്രതികൾ വീട്ടുടമയെ മർദ്ദിച്ച് കിണറ്റിലിട്ടു. നിലവിളി കേട്ടത്തിയ നാട്ടുകാരാണ് ഷെഫീക്കിനെ പിടികൂടിയത്. ഷെഫീക്കിനൊപ്പമുണ്ടായിരുന്ന കൂട്ടാളി അബിൻ എന്നയാൾ ഓടി രക്ഷപ്പെട്ടു.  

വെള്ളത്തിന് പണമടക്കാതെ സർക്കാർ വകുപ്പുകൾ, വാട്ടർ അതോറിറ്റിക്ക് നൽകാനുള്ളത് 228 കോടി കുടിശിക!

മംഗലപുരം പായ്ച്ചിറയിൽ പണത്തിനായി യുവാവിനെ തട്ടിക്കൊണ്ടു പോയ കേസിലെ  പ്രതികളെ പിടികൂടാനെത്തിയ പൊലീസിന് നേരെയാണ് കഴിഞ്ഞ ദിവസം രണ്ട് പ്രാവശ്യം ബോംബേറുണ്ടായത്. രണ്ട് തവണയും തലനാരിഴക്കാണ് പൊലീസ് രക്ഷപ്പെട്ടത്. ബുധനാഴ്ച വൈകീട്ടാണ് പുത്തൻതോപ്പ് സ്വദേശി നിഖിൽ നോർബെറ്റിനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയത്. ബൈക്ക് തട്ടിയെടുത്ത ശേഷം നിഖിലി്നറെ അടിവസ്ത്രത്തിൽ പടക്കം തിരുകിവച്ചു. വാളുകാട്ടി ഭീഷണിപ്പെടുത്തിയാണ് ബൈക്ക് കടത്തിയത്. സ്വർണകവർച്ച ഉൾപ്പെടെ നിരവധിക്കേസുകളിൽ പ്രതികളായ ഷഫീക്ക്, ഷെമീർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തട്ടികൊണ്ടുപോകൽ. ഷെഫീക്കിന്റെ വീട്ടിൽ കൊണ്ടുപോയി നിഖിലിനെ സംഘം മർദ്ദിച്ചു. നിഖിൽ നേരത്തെ കഞ്ചാവ് കേസിൽ പ്രതിയാണ്. നിഖിലിനെ മോചിപ്പിക്കാൻ അച്ഛനെ വിളിച്ച് അഞ്ചുലക്ഷം രൂപ ഗുണ്ടാസംഘം ആവശ്യപ്പെട്ടു. ലൊക്കേഷനും അയച്ചു കൊടുത്തു. ലോക്കേഷൻ കേന്ദ്രീകരിച്ച് കഴക്കൂട്ടം പൊലിസ് ഇന്നലെയെത്തുമ്പോള്‍ കഴക്കൂട്ടം ഏലായിൽവച്ച് നിഖിലിനെ ഉപേക്ഷിച്ച് പ്രതികള്‍ കടന്നു. അതിന് ശേഷം ഷഫീക്ക്, ഷെമീർ എന്നിവരുടെ വീട്ടിൽ പൊലീസെത്തി. ഈ സയത്താണ് ബേംബേറും ആക്രമണവുമുണ്ടായത്. 

കൊച്ചിയിൽ ഫ്ലാറ്റ് അസോസിയേഷന്റെ 'സദാചാര പൊലീസിംഗ്'; ദമ്പതികൾക്കും രക്ഷയില്ല ! പരാതിയുമായി 64 കുടുംബങ്ങൾ


 

click me!