സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് പരാതി; രണ്ട് പേര്‍ കസ്റ്റഡിയിൽ

Published : Mar 23, 2023, 11:02 AM ISTUpdated : Mar 23, 2023, 04:43 PM IST
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് പരാതി; രണ്ട് പേര്‍ കസ്റ്റഡിയിൽ

Synopsis

ലഹരി കലർത്തിയ ജ്യൂസ്‌ നൽകി പീഡിപ്പിച്ചെന്നാണ് പരാതി. കോഴിക്കോട്ടേക്ക് വിളിച്ച് വരുത്തിയത് സീരിയൽ നടിയെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

കോഴിക്കോട്: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേ‍ർ കസ്റ്റഡിയിൽ. കോഴിക്കോട് നഗരത്തിലെ ഫ്ലാറ്റിലെത്തിച്ച് ലഹരി നൽകി പീഡിപ്പിച്ചെന്ന പരാതിയിലാണ് മലപ്പുറം സ്വദേശികളെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തത്

നിർമാതാക്കളെന്ന പരിചയപ്പെടുത്തി സിനിമയിൽ അവസരം ഉറപ്പ് നൽകിയാണ് കണ്ണൂർ സ്വദേശിനിയെ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തിയത്. അറിയപ്പെടുന്ന സിനിമ സീരിയൽ താരവും ഇവർക്കൊപ്പമുണ്ടായിരുന്നുവെന്നും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം സ്വദേശികളായ രണ്ട് പേരെ നടക്കാവ് പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്ത്. പ്രതികൾക്ക് ഒത്താശ നൽകിയ സീരിയൽ താരം ആരെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഈ നടിയാണ് പ്രതികളെ പെൺകുട്ടിക്ക് പരിചയപ്പെടുത്തിയത്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഇവരെ കണ്ടെത്താനായി ടവർ ലൊക്കേഷനുകളും ഫോൺ രേഖകളും പൊലീസ് ശേഖരിക്കുകയാണ്.

PREV
Read more Articles on
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്