
മുംബൈ: ഏഴുകിലോയോളം ഭാരമുള്ള, 21 കോടി രൂപയുടെ യുറേനിയവുമായി രണ്ടുപേരെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന പിടികൂടി. ഈ കേസ് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കും എന്നാണ് പുതിയ വാര്‍ത്ത.
ഭാഭ ആറ്റമിക് റിസർച്ച് സെന്ററിൽ നടത്തിയ പരിശോധനയിൽ, അതിമാരകമായ റേഡിയോ ആക്ടിവ് വികിരണങ്ങളുള്ള 90 ശതമാനം ശുദ്ധമായ യുറേനിയമാണിതെന്നു കണ്ടെത്തിയിരുന്നു. ഇതുപ്രകാരമാണ് കേസ് എൻഐഎയ്ക്ക് കൈമാറിയത്.
കഴിഞ്ഞ ഫെബ്രുവരി 14ന് മുംബൈ പൊലീസിന് ലഭിച്ച വിവരം അനുസരിച്ച് താനാ സ്വദേശിയായ ജിഹര്‍ പാണ്ഡേ എന്നൊരാള്‍ യുറേനീയം വില്‍ക്കാന്‍ പോകുന്നു എന്ന വിവരം ലഭിച്ചു. ഇതിനെ തുടര്‍ന്ന് ഇയാള്‍ക്ക് വലവിരിച്ച മുംബൈ എടിഎസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തു. ഇയാളില്‍ നിന്നാണ് അബു താഹിര്‍ എന്നയാളാണ് യുറേനീയം നല്‍കിയത് എന്ന് മനസിലായത്. ഇയാള്‍ മുംബൈയിലെ മന്‍ഹുര്‍ദ് സ്വദേശിയാണ്.
ഇയാളെ പിന്നീട് എടിഎസ് കുര്‍ലാ സ്കാര്‍പ്പ് അസോസിയേഷനില്‍ നിന്നും പിടികൂടി. ഈ വസ്തു കൈകാര്യം ചെയ്യാത്തവര്‍ ഇത് കൈകാര്യം ചെയ്താല്‍ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതരത്തിലുള്ള നാച്യൂറല്‍ യുറേനിയമാണ് പ്രതിയില്‍ നിന്നും പിടിച്ചെടുത്തത് എന്നാണ് ബിഎആര്‍സിയിലെ പഠനം പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam