സ്വവര്‍ഗ ലൈംഗിക ബന്ധം; രണ്ട് പുരുഷന്മാര്‍ക്ക് ചാട്ടവാറടി ശിക്ഷയുമായി ഇന്തോനേഷ്യ

Published : Jan 29, 2021, 02:49 PM IST
സ്വവര്‍ഗ ലൈംഗിക ബന്ധം; രണ്ട് പുരുഷന്മാര്‍ക്ക് ചാട്ടവാറടി ശിക്ഷയുമായി ഇന്തോനേഷ്യ

Synopsis

77 അടിയാണ് ഓരോരുത്തര്‍ക്കും ശിക്ഷ ലഭിച്ചത്. ഇന്തോനേഷ്യയില്‍ ഇസ്ലാമിക നിയമങ്ങള്‍ കര്‍ശനമായി പിന്തുടരുന്ന പ്രവിശ്യയാണ് ഏക്ക്. 

സ്വവര്‍ഗ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട പുരുഷന്മാര്‍ക്ക് പൊതുജനമധ്യത്തില്‍ വച്ച് ചാട്ടയടി ശിക്ഷ നല്‍കി ഇന്തോനേഷ്യ. ഇന്തോനേഷ്യയിലെ യാഥാസ്ഥിതിക മേഖലയായ ഏക്കിലാണ് സംഭവം. ഏക്കിലെ തലസ്ഥാനമായ  ബാന്‍ഡാ ഏക്കില്‍ വച്ച് നിരവധിയാളുകള്‍ നോക്കി നില്‍ക്കെയാണ് ഉദ്യോഗസ്ഥര്‍ ശിക്ഷ നടപ്പാക്കിയത്. 

77 അടിയാണ് ഓരോരുത്തര്‍ക്കും ശിക്ഷ ലഭിച്ചത്. ഇന്തോനേഷ്യയില്‍ ഇസ്ലാമിക നിയമങ്ങള്‍ കര്‍ശനമായി പിന്തുടരുന്ന പ്രവിശ്യയാണ് ഏക്ക്. കഴിഞ്ഞ നവംബറില്‍ അയല്‍വാസികളാണ് രണ്ട് പുരുഷന്മാര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതായി പൊലീസിനെ അറിയിച്ചത്. ചൂതാട്ടത്തിനും മദ്യപിച്ചതിനും ഇതര ലിംഗത്തിലുള്ളവരുമായി കൂടിക്കാഴ്ചകള്‍ നടത്തിയതുമായ മറ്റ് നാലുപേര്‍ക്കൊപ്പമായിരുന്നു ഇവരുടെ ശിക്ഷ നടപ്പിലാക്കിയത്. 27ഉം 29ഉം പ്രായമുള്ള പുരുഷന്മാരെയാണ് കുറ്റവാളികളെന്ന് കണ്ടെത്തിയത്. 

ശിക്ഷ പൂര്‍ത്തിയാവുന്നതിന് മുന്‍പ് തന്നെ ഇവരിലൊരാളുടെ അമ്മ ശിക്ഷാരീതി കണ്ട് ബോധം കെട്ട് വീണു. അടുത്തിടപഴകിയതിന് പിടിക്കപ്പെട്ട യുവതിക്കും യുവാവിനും നാല്‍പത് ചാട്ടവാറടിയായിരുന്നു ശിക്ഷ. ഇവിടെത്തുന്ന സന്ദര്‍ശകര്‍ ആണെങ്കില്‍ കൂടി ഇസ്ലാമിക് ഷരിയ നിയമങ്ങള്‍ പിന്തുടരണമെന്നാണ് ഇവിടുത്തെ നിയം. 2015 ശേഷം സ്വവര്‍ഗ ലൈംഗിക ബന്ധത്തിന് പരസ്യമായി ശിക്ഷ ലഭിക്കുന്ന മൂന്നാമത്തെ ഗേ കപ്പിളുകളാണ് ഇവര്‍. ഇന്തോനേഷ്യയില്‍ മറ്റൊരിടത്തും ഇത് കുറ്റകരമല്ലെന്നതാണ് വസ്തുത. 

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ