അങ്കമാലിയിൽ പിസ്റ്റളുമായി രണ്ട് അതിഥി തൊഴിലാളികൾ പിടിയിൽ

By Web TeamFirst Published Oct 21, 2021, 6:59 PM IST
Highlights

ജോലി ചെയ്തതിന്റെ കൂലിയായി തനിക്ക് 48,000 രൂപയോളം കിട്ടാനുണ്ടെന്നും തുക കരാറുകാരനിൽ നിന്നും വാങ്ങിയെടുക്കാൻ വേണ്ടി താൻ സുഹൃത്തായ ഗോവിന്ദ് കുമാറിനെ തോക്കുമായി ഉത്തർപ്രദേശിൽ നിന്നും വരുത്തിയതാണെന്നുമാണ് ബുർഹാൻ പൊലീസിനോട് വെളിപ്പെടുത്തിയത്

കൊച്ചി: അങ്കമാലിയിൽ പിസ്റ്റളുമായി രണ്ട് അതിഥി തൊഴിലാളികൾ പിടിയിൽ. ഉത്തർപ്രദേശ് സഹാറൻപൂർ സ്വദേശികളായ ബുർഹൻ അഹമ്മദ് (21), ഗോവിന്ദ് കുമാർ (27) എന്നിവരെയാണ് അങ്കമാലി പൊലീസ് അറസറ്റ് ചെയ്തത്. കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയുടെ ഹോസ്റ്റൽ നിർമ്മാണവുമായി ബന്ധപ്പെട്ട തൊഴിലാളിയാണ് ബുർഹാൻ.

ജോലി ചെയ്തതിന്റെ കൂലിയായി തനിക്ക് 48,000 രൂപയോളം കിട്ടാനുണ്ടെന്നും തുക കരാറുകാരനിൽ നിന്നും വാങ്ങിയെടുക്കാൻ വേണ്ടി താൻ സുഹൃത്തായ ഗോവിന്ദ് കുമാറിനെ തോക്കുമായി ഉത്തർപ്രദേശിൽ നിന്നും വരുത്തിയതാണെന്നുമാണ് ബുർഹാൻ പൊലീസിനോട് വെളിപ്പെടുത്തിയത്. ഉത്തർപ്രദേശിൽ നിന്നും ഗോവിന്ദ് കുമാർ പണം കൊടുത്ത് വാങ്ങിയതാണ് തോക്ക് എന്നാണ് വിവരം. 

'18 ലക്ഷം തിരികെ ചോദിച്ചത് വിരോധത്തിന് കാരണം'; അനിതയ്‍ക്കെതിരെ മോൻസന്‍റെ വെളിപ്പെടുത്തൽ, ഫോണ്‍ സംഭാഷണം പുറത്ത്

ജില്ലാ പൊലിസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് പ്രതികൾ പിടിയിലാകുന്നത്. ഇവരിൽ നിന്നും കത്തിയും വയർക്കട്ടറും കണ്ടെടുത്തിട്ടുണ്ട്. വെടിമരുന്ന് നിറച്ച് ഉപയോഗിക്കുന്ന പഴയ പിസ്റ്റളാണ് ഇവരിൽ നിന്നും പിടികൂടിയത്. 

 

 

click me!