മൈക്രോ വേവ് ഓവനുള്ളില്‍ മരിച്ച നിലയില്‍ രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞ്; ഞെട്ടല്‍ മാറാതെ പൊലീസ്

Published : Mar 22, 2022, 10:50 AM IST
മൈക്രോ വേവ് ഓവനുള്ളില്‍ മരിച്ച നിലയില്‍ രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞ്; ഞെട്ടല്‍ മാറാതെ പൊലീസ്

Synopsis

ഗുല്‍ഷന്‍ കൌശിക്, ഡിംപിള്‍ കൌശിക് ദമ്പതികളുടെ രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനാണ് ദാരുണാന്ത്യം സംഭവിച്ചത്.ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. 

രണ്ട് മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ മൈക്രോ വേവ് ഓവനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദക്ഷിണ ദില്ലിയിലെ ചിരാഗ് ദില്ലി മേഖലയില്‍ തിങ്കളാഴ്ചയാണ് സംഭവം.  തിങ്കളാഴ്ച വൈകുന്നേരം 3.15ഓടെയാണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയതെന്ന് ദക്ഷിണ ദില്ലി ഡെപ്യൂട്ടി കമ്മീഷണര്‍ ബെനിറ്റ മേരി ജയ്ക്കര്‍ ദേശീയ മാധ്യമങ്ങളോട് വിശദമാക്കി. സാധ്യമായ എല്ലാവിധത്തിലും അന്വേഷണം നടക്കുന്നതായും അവര്‍ വ്യക്തമാക്കി.

ഗുല്‍ഷന്‍ കൌശിക്, ഡിംപിള്‍ കൌശിക് ദമ്പതികളുടെ രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനാണ് ദാരുണാന്ത്യം സംഭവിച്ചത്.ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്.  സംഭവത്തില്‍ കൊലപാതകത്തിനാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുഞ്ഞിന്‍റെ അമ്മയെയാണ് സംഭവത്തില്‍ പ്രാഥമികമായി സംശയിക്കുന്നതെന്നാണ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്.

പെണ്‍കുട്ടിയുടെ ജനനത്തില്‍ അമ്മ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായാണ് സൂചന. അനന്യ എന്നാണ് കൊല്ലപ്പെട്ട പെണ്‍കുഞ്ഞിന്‍റെ പേര്. ജനുവരിയിലാണ് കുഞ്ഞ് ജനിച്ചത്. ഈ സമയം മുതല്‍ തന്നെ രക്ഷിതാക്കള്‍ അസ്വസ്ഥരായിരുന്നു. കുഞ്ഞിന്‍റെ അമ്മ വീട്ടിനകത്ത് അടച്ചിരിക്കുന്നതില്‍ സംശയം തോന്നിയ അമ്മായിഅമ്മയാണ് വീട്ടില്‍ പ്രശ്നമുണ്ടെന്ന് അയല്‍ക്കാരെ അറിയിച്ചത്.

അയല്‍ക്കാരാണ് പൊലീസ് സഹായം തോടിയത്. വീടിനകത്ത് പൊലീസ് എത്തുമ്പോള്‍ അബോധാവസ്ഥയിലായിരുന്നു കൊല്ലപ്പെട്ട കുഞ്ഞിന്‍റെ അമ്മയും ഇവരുടെ മറ്റൊരു മകനും ഉണ്ടായിരുന്നത്. അനന്യയെ കാണാതെ നടത്തിയ തെരച്ചിലിലാണ് മൈക്രോ വേവ് ഓവനുള്ളില്‍ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. രണ്ടാം നിലയിലായിരുന്നു ഈ ഓവന്‍ വട്ടിരുന്നത്. വീടിനടുത്ത് തന്നെ കട നടത്തുകയാണ് ഇവരുടെ ഭര്‍ത്താവ്. 

വിവാഹം നടക്കാനായി ഹോളി ദിനത്തില്‍ മനുഷ്യക്കുരുതി; 7 വയസുകാരിയെ തട്ടിക്കൊണ്ടുപോയ 2 പേര്‍ പിടിയില്‍
ഹോളി ആഘോഷത്തിന് ഭാഗമായി മനുഷ്യകുരുതി നല്‍കാനായി ഏഴ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ പൊലീസ് രക്ഷപ്പെടുത്തി. പെണ്‍കുട്ടിയുടെ അയല്‍വാസിയാണ് അറസ്റ്റിലായതില്‍ ഒരാള്‍. ഏറെക്കാലമായി വിവാഹം നടക്കാതിരുന്നതിന് പരിഹാരമായി മനുഷ്യക്കുരുതി നല്‍കണമെന്ന് മന്ത്രവാദിയാണ് ഇയാള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഈ മേഖലയിലെ പ്രശസ്ത മന്ത്രവാദിയാണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയത്. ഇയാളെ തിരിച്ചറിഞ്ഞതായും പൊലീസ് വ്യക്തമാക്കി. 

വലിയതുറ പാലത്തിന് സമീപം നവജാത ശിശുവിന്റെ മൃതദേഹം
തിരുവനന്തപുരം വലിയതുറ പാലത്തിന് സമീപം നവജാത ശിശുവിന്റെ മ്യതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. വലിയതുറ ഗോഡൗണിൽ താമസിക്കുന്ന ഒരു സ്ത്രീ പ്രസവിച്ച് ഉപേക്ഷിച്ചതാണോയെന്ന സംശയം പ്രദേശവാസികൾ പ്രകടിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി ഒരു സ്ത്രീയെ ചോദ്യം ചെയ്യുകയാണ്. 

വിമാനത്തിന്റെ ശുചിമുറിയിൽ രക്തത്തിൽ കുതിർന്ന നിലയിൽ നവജാത ശിശു, യുവതി അറസ്റ്റിൽ
രക്തത്തിൽ കുതിർന്ന ടോയ്‌ലറ്റ് പേപ്പറിൽ പൊതിഞ്ഞ നിലയിൽ നവജാത ശിശുവിനെ വിമാനത്തിന്റെ ശുചിമുറിയിലെ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരാണ് കുഞ്ഞിനെ കണ്ടെത്തിയത്. ജനുവരി ഒന്നിന് സർ സീവൂസാഗൂർ രാംഗൂലം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ എയർ മൗറീഷ്യസ് വിമാനത്തിൽ നിന്നാണ് കുഞ്ഞിനെ കിട്ടിയത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'നാണം കെടുത്താൻ ശ്രമിച്ചാൽ ബലാത്സംഗം ചെയ്യുക', ദീപകിന്റെ ആത്മഹത്യയിൽ ബലാല്‍സംഗ ആഹ്വാനവുമായി ബിജെപി സ്ഥാനാർത്ഥി
പ്രാർത്ഥനയ്ക്കിടെ പള്ളിയിലെത്തിയത് സായുധ സംഘം, നൈജീരിയയിൽ വീണ്ടും തട്ടിക്കൊണ്ട് പോവൽ