പേരക്കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; ഇടുക്കിയിൽ  64 കാരന്  73 വർഷം തടവ് വിധിച്ച് കോടതി

Web Desk   | Asianet News
Published : Mar 21, 2022, 04:59 PM IST
പേരക്കുട്ടിയെ  പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; ഇടുക്കിയിൽ  64 കാരന്  73 വർഷം തടവ് വിധിച്ച് കോടതി

Synopsis

പോക്സോ ഉൾപ്പെടെ വിവിധ വകുപ്പുകളിലായി 73 മൂന്നു വർഷം തടവിന് വിധിച്ചിട്ടുണ്ടെങ്കിലും ഒരുമിച്ച് 20 വർഷം ജയിലിൽ കിടന്നാൽ മതി. ഇടുക്കി അതിവേഗ കോടതി ജഡ്ജി ടി ജി വർഗീസ് ആണ് ശിക്ഷ വിധിച്ചത്. 

തൊടുപുഴ: ഏഴു വയസ്സുകാരനായ ചെറുമകനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ  64 കാരന്  73 വർഷം തടവും ഒരു ലക്ഷത്തി അറുപതിനായിരം രൂപാ പിഴയും വിധിച്ച് കോടതി. പോക്സോ (POCSO) ഉൾപ്പെടെ വിവിധ വകുപ്പുകളിലായി 73 മൂന്നു വർഷം തടവിന് വിധിച്ചിട്ടുണ്ടെങ്കിലും ഒരുമിച്ച് 20 വർഷം ജയിലിൽ കിടന്നാൽ മതി. ഇടുക്കി അതിവേഗ കോടതി ജഡ്ജി ടി ജി വർഗീസ് ആണ് ശിക്ഷ വിധിച്ചത്. 

2019 ൽ മുരിക്കാശ്ശേരി പേലീസ് സ്റ്റേഷൻ അതിർത്തിയിലാണ് സംഭവം. പറമ്പിൽ പണികഴിഞ്ഞു വന്ന കുട്ടിയുടെ വല്യമ്മയാണ് കൃത്യം നേരിൽ കണ്ടത്. ഇവരുടെ മൊഴിയിലാണ് കേസെടുത്തത്. പിതാവിനെ രക്ഷിയ്ക്കുവാൻ, പീഡനത്തിനിരയായ കുട്ടിയുടെ അച്ഛൻ വിചാരണാ വേളയിൽ കൂറുമാറിയിരുന്നു. പ്രതിയിൽ നിന്നും ഈടാക്കുന്ന പിഴതുക പൂർണമായും കുട്ടിയുടെ പുനരധിവാസത്തിന് നൽകുവാനും കൂടാതെ അമ്പതിനായിരം രൂപ ഇരകൾക്കുള്ള നഷ്ടപരിഹാര പദ്ധതിയിൽ നിന്ന്  കുട്ടിയ്ക്ക് നൽകുവാനും ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയോട് നിർദേശിച്ചിട്ടുണ്ട്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സനീഷ് എസ് എസ് ഹാജരായി. 

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ