ആലുവയില്‍ യുവാക്കൾക്ക് നടുറോഡിൽ ക്രൂര മര്‍ദ്ദനം, രണ്ട് പേർ കസ്റ്റഡിയിൽ

Published : May 07, 2023, 12:57 PM ISTUpdated : May 07, 2023, 01:00 PM IST
ആലുവയില്‍ യുവാക്കൾക്ക് നടുറോഡിൽ ക്രൂര മര്‍ദ്ദനം, രണ്ട് പേർ കസ്റ്റഡിയിൽ

Synopsis

ഓട്ടോറിക്ഷ ഡ്രൈവറും മൂന്നു സുഹൃത്തുക്കളുമടങ്ങുന്ന നാലംഗ സംഘമാണ് നസീഫിനേയും ബിലാലിനേയും അതി ക്രൂരമായി മര്‍ദ്ദിച്ചത്.

ആലുവ : എറണാകുളം ആലുവയില്‍ യുവാക്കളെ നടുറോഡില്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. അക്രമി സംഘത്തിലുണ്ടായിരുന്ന ആലുവ സ്വദേശികളായ വിഷ്ണു, ടിബിൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഓട്ടോറിക്ഷയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തു.

കാറിൽ  ഓട്ടോറിക്ഷ ഉരസിയത് ചോദ്യം ചെയ്തതിനാണ് ഓട്ടോറിക്ഷ ഡ്രൈവറും സുഹൃത്തുക്കളും ചേര്‍ന്ന് കാര്‍ യാത്രികരെ ക്രൂരമായി തല്ലിച്ചത്. അടിയേറ്റ് വീണവരെ റോഡിലിട്ട് ചവിട്ടുന്ന ക്രൂര ദൃശ്യങ്ങളും പുറത്തുവന്നു. ഇന്നലെ വൈകിട്ട് ആറരയോടെയാണ് എലൂക്കര സ്വദേശി നസീഫിനും സുഹൃത്ത് ബിലാലിനും മര്‍ദ്ദനമേറ്റത്. ഓട്ടോറിക്ഷ ഡ്രൈവറും മൂന്നു സുഹൃത്തുക്കളുമടങ്ങുന്ന നാലംഗ സംഘമാണ് നസീഫിനേയും ബിലാലിനേയും അതി ക്രൂരമായി മര്‍ദ്ദിച്ചത്. കല്ലുകൊണ്ട് ഇടിച്ചും വടികൊണ്ട് അടിച്ചുമുള്ള ആക്രമണം പത്ത് മിനിട്ടോളം നീണ്ടു. അടികൊണ്ട് നിലത്തു വീണ യുവാക്കളെ സംഘം ചെരുപ്പിട്ട കൊലുകൊണ്ട് നിരവധി തവണ  ചവിട്ടി. ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് അടിച്ചും കല്ലെറിഞ്ഞും ഉപദ്രവിച്ചു. പരിക്കേറ്റ നസീഫും ബിലാലും ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തിനിടെ പണമടങ്ങിയ പേഴ്സും നഷ്ടപ്പെട്ടെന്ന് യുവാക്കള്‍ പറഞ്ഞു.  

കാറിൽ ഓട്ടോ ഉരസിയതിനെ ചൊല്ലി തർക്കം: ആലുവയിൽ യുവാക്കൾക്ക് ക്രൂര മർദ്ദനം

 

 

 

PREV
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും