ബസ് യാത്രക്കാരിയുടെ മാല കവർന്ന കേസിൽ രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍

Published : Mar 20, 2024, 10:58 PM IST
ബസ് യാത്രക്കാരിയുടെ മാല കവർന്ന കേസിൽ രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍

Synopsis

സ്വകാര്യ ബസിൽ യാത്ര ചെയ്യവേ ചിന്നമ്മ എന്ന സ്ത്രീയുടെ സ്വർണ മാലയാണ് ഇവര്‍ തട്ടിയെടുത്തത്. ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം.

കൊച്ചി: പെരുമ്പാവൂരില്‍ ബസ് യാത്രക്കാരിയുടെ മാല കവര്‍ന്ന കേസില്‍ രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍. തമിഴ്‍നാട് സ്വദേശികളാണ് കുറുപ്പുംപടിയിൽ അറസ്റ്റിലായിരിക്കുന്നത്.

തൂത്തുക്കുടി അണ്ണാ നഗർ സ്വദേശിനികളായ ഭവാനി, പൊന്മണി എന്നിവരാണ് പിടിയിലായത്. സ്വകാര്യ ബസിൽ യാത്ര ചെയ്യവേ ചിന്നമ്മ എന്ന സ്ത്രീയുടെ സ്വർണ മാലയാണ് ഇവര്‍ തട്ടിയെടുത്തത്. ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം.

പ്രതികൾ സൂത്രത്തില്‍ പൊട്ടിച്ച മാല ചിന്നമ്മയുടെ കഴുത്തിൽ നിന്ന് ഊരി താഴെ വീഴുകയായിരുന്നു. മാല താഴെ വീഴുന്നത് കണ്ട ചിന്നമ്മ ഇതെടുത്ത് ബാഗില്‍ വച്ചു. ഈ ബാഗില്‍ നിന്ന് പ്രതികള്‍ മാല കവര്‍ന്നെടുക്കുകയായിരുന്നു. 

എന്നാല്‍ ഇവരെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്ന് കയ്യോടെ പൊലീസിന് കൈമാറുകയും ചെയ്തു. 

Also Read:- കോട്ടയത്ത് നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്ന് നാടുകടത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിർമാണ പ്രവർത്തനങ്ങൾക്കായി തയ്യാറാക്കിയ കുഴിയിലേക്ക് ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
ബാ​ഗിന് യാതൊരു കേടുപാടുമില്ല, വീട്ടിലെത്തി തുറന്നപ്പോൾ അകത്തുണ്ടായിരുന്ന 1 കോടി രൂപയുടെ സ്വർണവും ഡയമണ്ടും കാണാനില്ല! വൻ കവർച്ചയിൽ അന്വേഷണം