യുവാക്കളെ പട്ടികകൊണ്ട് തല്ലിച്ചതച്ചു, വധശ്രമം; റൗഡി ലിസ്റ്റിലുള്ള പ്രതിയടക്കം രണ്ട് പേര്‍ പിടിയില്‍

Published : Oct 18, 2022, 03:24 PM IST
യുവാക്കളെ പട്ടികകൊണ്ട് തല്ലിച്ചതച്ചു, വധശ്രമം; റൗഡി ലിസ്റ്റിലുള്ള പ്രതിയടക്കം രണ്ട് പേര്‍ പിടിയില്‍

Synopsis

കുഴുപ്പിള്ളി ബീച്ച് റോഡിലാണ് കൊലപാതക ശ്രമം നടന്നത്. ഈ മാസം ഒന്‍പതാം തീയതി രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം.

കൊച്ചി: കൊച്ചിയില്‍ യുവാക്കളെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേർ പിടിയിൽ.  കുഴുപ്പിള്ളി വൈപ്പിത്തറ വീട്ടില്‍ സജിത്തിനേയും കൂട്ടുകാരേയും വധിക്കാൻ ശ്രമിച്ച കേസിലാണ് അയ്യമ്പിള്ളി അറുകാട് വീട്ടില ഉണ്ണി പാപ്പാൻ എന്ന അഖിൽ (28), ചെറായി പാലശ്ശേരി വീട്ടില്‍ ഹരീന്ദ്രബാബു (30) എന്നിവരെയാണ് മുനമ്പം പൊലീസ് ഇൻസ്പെക്ടര്‍ എ.എല്‍.യേശുദാസിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 

കുഴുപ്പിള്ളി ബീച്ച് റോഡിലാണ് കൊലപാതക ശ്രമം നടന്നത്. ഈ മാസം ഒന്‍പതാം തീയതി രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. പട്ടിക വടി കൊണ്ടുള്ള ആക്രമണത്തിൽ സജിത്തിനും കൂട്ടുകാർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട അഖിലിനെ 2020 ൽ കാപ്പ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കിയതായിരുന്നു. എസ്.ഐമാരായ രാജീവ് , സുനില്‍കുമാര്‍, എ.എസ്.ഐ സുനീഷ് ലാല്‍ , സി.പി.ഒമാരായ ദേവഷൈന്‍,പ്രശാന്ത്,ലിഗില്‍,ജോസ്,ആശ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വാടകക്ക് താമസിക്കാനെത്തിയത് ഒരാഴ്ച മുമ്പ്, വീട്ടുടമ വന്ന് നോക്കിയത് കുട്ടിയുടെ കരച്ചിൽ കേട്ട്; പൊൻകുന്നത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ
ചൂടിൽ ആശ്വാസം തേടി ബിയ‍ർ വാങ്ങി, സീൽ ചെയ്ത ബിയ‍ർ കുപ്പിയിൽ ജീവനുള്ള മീൻ, മദ്യഷാപ്പ് ജീവനക്കാരും ഉപഭോക്താവും തമ്മിൽ തർക്കം