ബാറിന് സമീപം സംഘർഷം; യുവാവിന് കുത്തേറ്റ സംഭവത്തിൽ രണ്ടുപേർ പിടിയിൽ

Published : May 18, 2023, 07:16 AM IST
ബാറിന് സമീപം സംഘർഷം; യുവാവിന് കുത്തേറ്റ സംഭവത്തിൽ രണ്ടുപേർ പിടിയിൽ

Synopsis

നാരകത്തറയിലെ  ബാറിൽ നിന്നും മദ്യപിച്ച് ഇറങ്ങിയ ഇരു സംഘങ്ങൾ തമ്മിൽ വാക്ക് തർക്കം  ഉണ്ടാവുകയും തുടർന്ന് കത്തികുത്തിൽ കലാശിക്കുകയുമായിരുന്നു.

ഹരിപ്പാട് : ബാറിന്  സമീപം നടന്ന സംഘർഷത്തിൽ യുവാവിന് കുത്തേറ്റ സംഭവത്തിൽ  രണ്ടുപേർ പൊലീസ് പിടിയിൽ.  താമല്ലാക്കൽ  കൃഷ്ണ കൃപയിൽ രാഹുൽ ( ചെമ്പൻ രാഹുൽ 27), കരുവാറ്റ പുത്തൻ തറയിൽ പടീറ്റതിൽ കണ്ണൻ രാമചന്ദ്രൻ ( 30 ) എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.  കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11 മണിയോടുകൂടിയാണ് സംഭവം.

നാരകത്തറയിലെ  ബാറിൽ നിന്നും മദ്യപിച്ച് ഇറങ്ങിയ ഇരു സംഘങ്ങൾ തമ്മിൽ വാക്ക് തർക്കം  ഉണ്ടാവുകയും തുടർന്ന് കത്തികുത്തിൽ കലാശിക്കുകയുമായിരുന്നു. കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ കാരിച്ചാൽ സ്വദേശി സാരഥി (24) ചികിത്സയിലാണ്.

Read More : 'മദ്യപിച്ചെത്തി സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കും'; അമ്മ വിദേശത്തുള്ള മകളോട് അച്ഛന്‍റെ ക്രൂരത, കൂട്ടിന് സുഹൃത്തും

PREV
Read more Articles on
click me!

Recommended Stories

കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്
കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്