
തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ട ഓട്ടോ ജയൻ പിടിയിലായി. ചിറയിൻകീഴ്, ആറ്റിങ്ങൽ, കടയ്ക്കാവൂർ, വർക്കല, അഞ്ചുതെങ്, കൊട്ടിയം തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ തോപ്പിൽ പാലത്തിനു സമീപം തിട്ടയിൽ മുക്കിൽ ഇലഞ്ചിക്കോട് വീട്ടിൽ പൊടിയൻ മകൻ ഓട്ടോ ജയൻ എന്ന ജയനെ(42) ചിറയിൻകീഴ് പൊലീസ് പിടികൂടി.
കൊച്ചാലുമൂട് സ്വദേശി അനസിനെ വെട്ടിപരിക്കേല്പിച്ച കേസിലാണ് ഇയാളെ ചിറയിൻകീഴ് പൊലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ 11ന് വൈകിട്ട് അഞ്ചരയോടെ ജയന്റെ വീടിന് സമീപത്തു വച്ച് സുഹൃത്തുമായി സംസാരിച്ചു നിന്ന അനസിനെ അവിടെ വന്നത് എന്തിന് എന്ന് ചോദ്യം ചെയ്തു കൊണ്ടാണ് ജയൻ വെട്ടിയത് എന്ന് പൊലീസ് പറഞ്ഞു. തലയ്ക്കും കൈക്കും പരിക്കേറ്റ അനസിനെ തിരുവന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കൃത്യത്തിന് ശേഷം ഒളിവിൽ പോയ ജയനെ ഇന്നലെ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്ത് നിന്ന് ചിറയിൻകീഴ് സി.ഐ ജി ബി. മുകേഷിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Also: പൂജപ്പുര ഒബ്സർവേഷൻ ഹോമിൽ 17കാരൻ ആത്മഹത്യ ചെയ്തു; മരിച്ചത് മോഷണക്കേസിലെ പ്രതി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam