മലപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട; ലോറിയില്‍ കടത്താന്‍ ശ്രമിച്ചത് 110 കിലോ

By Web TeamFirst Published Mar 2, 2024, 9:53 PM IST
Highlights

മലപ്പുറം കുളപ്പുറം എന്ന സ്ഥലത്ത് വച്ച് നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കടത്തി കൊണ്ട് വന്ന കഞ്ചാവാണ് പിടികൂടിയതെന്ന് എക്സെെസ്.

മലപ്പുറം: മലപ്പുറത്ത് ലോറിയില്‍ കടത്തിക്കൊണ്ട് വന്ന 110 കിലോ കഞ്ചാവ് പിടികൂടിയെന്ന് എക്‌സൈസ്. സംഭവത്തില്‍ പാലക്കാട് മേലാര്‍കോട് സ്വദേശികളായ മനാഫ്, കുമാരന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. മലപ്പുറം കുളപ്പുറം എന്ന സ്ഥലത്ത് വച്ച് നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കടത്തി കൊണ്ട് വന്ന കഞ്ചാവാണ് എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും തിരൂരങ്ങാടി എക്സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും ചേര്‍ന്ന് പിടികൂടിയത്.

പരിശോധനയില്‍ എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ തലവനായ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ടി.അനികുമാര്‍, സ്‌ക്വാഡിലെ എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ടി.ആര്‍ മുകേഷ് കുമാര്‍, എസ്.മധുസൂദനന്‍ നായര്‍, കെ.വി.വിനോദ്, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) എസ്.ജി സുനില്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുഹമ്മദലി, സുബിന്‍, വിശാഖ് എക്‌സൈസ് ഡ്രൈവര്‍മാരായ കെ രാജീവ്, വിനോജ് ഖാന്‍ സേട്ട് എന്നിവരും തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മധുസൂദനന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘവും പങ്കെടുത്തു. 

കൊല്ലത്ത് വീട്ടില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 1.3 കിലോഗ്രാം കഞ്ചാവുമായി തൃക്കോവില്‍ വട്ടം സ്വദേശി രാജേഷ് പിള്ളയെ അറസ്റ്റ് ചെയ്തതായും എക്‌സൈസ് അറിയിച്ചു. കൊല്ലം എക്സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.പി ഷാജഹാന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡിലാണ് വാടക വീട്ടില്‍ നിന്നും ഇയാള്‍ പിടിയിലായത്. പരിശോധന സംഘത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) കെ.ജി. രഘു, പ്രിവന്റീവ് ഓഫീസര്‍ പ്രസാദ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്രീനാഥ്, നിധിന്‍, അനീഷ്, ജൂലിയന്‍ ക്രൂസ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഗംഗ, നിജി എന്നിവര്‍ പങ്കെടുത്തു.

ആലപ്പുഴയില്‍ 40 കിലോഗ്രാമോളം നിരോധിത പുകയില ഉല്‍പന്നങ്ങളുമായി അമ്പലപ്പുഴ സ്വദേശി ഷിബുവിനെ പിടികൂടിയെന്നും എക്‌സൈസ് അറിയിച്ചു. ആലപ്പുഴ എക്സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം.ആര്‍ മനോജിന്റെ നേതൃത്വത്തിലുള്ള സംഘം, ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന പുകയില ഉല്‍പന്നങ്ങള്‍ കണ്ടെടുത്തത്. പരിശോധനയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍(ഗ്രേഡ്)മാരായ ഇ.കെ.അനില്‍, ജി. ജയകുമാര്‍, പ്രിവന്റീവ് ഓഫിസര്‍ (ഗ്രേഡ്) ഡി. മായാജി, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ അനിത.എം, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുസ്തഫ. എച്ച്, അനില്‍ കുമാര്‍. ടി, ഷഫീക്ക്.കെ.എസ് എന്നിവരും പങ്കെടുത്തു.

ലോറി ബൈക്കിലിടിച്ച് എസ്എഫ്‌ഐ നേതാവിന് ദാരുണാന്ത്യം: അപകടം ഏരിയാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ 
 

tags
click me!