അതിമാരക ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ടു യുവാക്കൾ തൃശ്ശൂരിൽ പിടിയിൽ

Published : Apr 21, 2022, 09:35 PM IST
അതിമാരക ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ടു യുവാക്കൾ തൃശ്ശൂരിൽ പിടിയിൽ

Synopsis

കെ.സി റോഡിൽ വച്ച് സംശയാസ്പദമായ രീതിയിൽ കണ്ട ഇവരെ ചോദ്യം ചെയ്തതിൽ നിന്നുമാണ് എം.ഡി.എം.എ പിടികൂടാനായത്. സിവിൽപോലീസ് ഓഫീസർമാരായ അഭീഷ് ആൻറണി, അനിൽ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

തൃശ്ശൂ‍‍ര്‍: വില്പനയ്ക്കായി കൊണ്ടുവന്ന അതിമാരക ലഹരി മരുന്ന് എം.ഡി.എം.എ യുമായി രണ്ടുപേർ പിടിയിൽ. ബാഗ്ലൂരിൽ നിന്നും വിൽപനക്കായി കൊണ്ടുവന്ന അതിമാരക സിന്തറ്റിക്ക് മയക്കുമരുന്നായ എം.ഡി.എം.എയുമായി തൃശ്ശൂർ പുല്ലഴി ഇല്ലിക്കൽ വീട്ടിൽ വിനോദ് (25), ഒളരി കടവാരം ആദംപുള്ളി വീട്ടിൽ അഭിരാഗ് (23), എന്നിവരാണ് വെസ്റ്റ് പോലീസിന്റെ പിടിയിലായത്. ഒളരിയിൽ പട്രോളിങ്ങ് നടത്തിയിരുന്ന വെസ്റ്റ് പോലീസ് സബ് ഇൻസ്പെക്ടർ ബൈജു. കെ.സി റോഡിൽ വച്ച് സംശയാസ്പദമായ രീതിയിൽ കണ്ട ഇവരെ ചോദ്യം ചെയ്തതിൽ നിന്നുമാണ് എം.ഡി.എം.എ പിടികൂടാനായത്. സിവിൽപോലീസ് ഓഫീസർമാരായ അഭീഷ് ആൻറണി, അനിൽ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ പുരുഷനെ, 2015ൽ മറ്റൊരു ലിവ് ഇൻ പങ്കാളിയുടെ മരണം, ​പെൺകുട്ടികൾക്കിഷ്ടം അച്ഛനോട്
ബാലരാമപുരത്ത് 62കാരിയുടെ മൃതദേഹം വീടിന് പിന്നിൽ കത്തിക്കരിഞ്ഞ നിലയിൽ, അന്വേഷണമാരംഭിച്ച് പൊലീസ്