
എറണാകുളം: ആലുവ റെയിൽവേ സ്‍റ്റേഷനിൽ 48 കിലോ കഞ്ചാവുമായി രണ്ടു പേരെ എക്സൈസും ആർപിഎഫും ചേർന്ന് പിടികൂടി. ആന്ധ്രയിൽ നിന്ന് ട്രെയിൻ മാർഗ്ഗം കേരത്തിലേക്ക് കഞ്ചാവ് കടത്തിയ മലപ്പുറം സ്വദേശി നിഥിൻ നാഥ്, എറണാകുളം സ്വദേശി സുധീർ കൃഷ്ണൻ എന്നിവരെയാണ് അറസ്റ്റ് ചെയതത്.
ടാറ്റ നഗർ എറണാകുളം എക്സ്പ്രസിലാണ് പ്രതികളായ നിഥിൻ നാഥും സുധീർ കൃഷ്ണയും ചേർന്ന് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. 2 ട്രോളി ബാഗുകളിൽ കുത്തിനിറച്ച കഞ്ചാവ് ട്രെയിനിന്‍റെ സീറ്റിനടിയിൽ ഒളിപ്പിച്ച് കടത്താനാനായിരുന്നു ശ്രമം. എ.സി.കംപാർട്ട്മെന്റിൽ മനുഷ്യാവകാശ കമ്മീഷൻ ഉദ്യോഗസ്ഥർ എന്ന വ്യാജേന ഐ.ഡി കാർഡ് ധരിച്ചാണ് പ്രതികൾ യാത്ര ചെയ്തത്.
ആന്ധ്രയിൽ നിന്ന് കേരളത്തിന്‍റെ വിവിധ മേഖലകളിൽ ചില്ലറ വിൽപനയ്ക്ക് കൊണ്ടു വന്ന കഞ്ചാവാണിതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കഞ്ചാവ് ഇടുക്കി സ്വദേശിയായ ആൾക്ക് കൈമാറുന്നതിന് വേണ്ടി എറണാകുളത്തേയ്ക്ക് കൊണ്ടു പോകവേയാണ് നിഥിൻ നാഥും സുധീർ കൃഷ്ണയും ആലുവയിൽ പിടിയിലായത്.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ലഹരി കടത്ത് തടയുന്നതിന് എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ ജില്ലയിൽ പ്രത്യേക ടീമിനെ രൂപീകരിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam