ബലാത്സംഗത്തിന്​ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം അരിവാള്‍ കൊണ്ട് മുറിച്ചെടുത്ത്​ യുവതി

Web Desk   | Asianet News
Published : Mar 20, 2021, 06:21 PM IST
ബലാത്സംഗത്തിന്​ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം അരിവാള്‍ കൊണ്ട് മുറിച്ചെടുത്ത്​ യുവതി

Synopsis

കവർച്ചക്കാരൻ​ കയറിയെന്ന്​ ഭയന്ന്​ മകൻ പുറത്തേക്ക്​ ഓടി രക്ഷപ്പെട്ടു. ഈ സമയത്ത്​ പ്രതി യുവതിയെ മർദിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് സബ് ഇൻസ്പെക്ടർ ധർമേന്ദ്ര സിംഗ് രജ്പുത് പറഞ്ഞു.

സിദ്ധി: ബലാത്സംഗത്തിന്​ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം മുറിച്ചെടുത്ത്​ യുവതി. വെള്ളിയാഴ്ച രാത്രി 11 മണിയോടെ മധ്യപ്രദേശിലെ സിദ്ധി ജില്ലയിലെ ജില്ല ആസ്ഥാനത്ത് നിന്നും 50 കിലോമീറ്റര്‍ അകലെ  ഉമരിഹ ഗ്രാമത്തിലാണ് സംഭവം നടന്നത്.

ഭർത്താവ്​ ജോലിക്ക് പോയ സമയത്ത്​ 13കാരനായ മകനും യുവതിയുമാണ്​ വീട്ടിലുണ്ടായിരുന്നത്. ഈ സമയം പ്രതി വീട്ടില്‍ അതിക്രമിച്ച് കയറുകയായിരുന്നു. ഇയാള്‍ക്ക് 45 വയസോളം ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.

കവർച്ചക്കാരൻ​ കയറിയെന്ന്​ ഭയന്ന്​ മകൻ പുറത്തേക്ക്​ ഓടി രക്ഷപ്പെട്ടു. ഈ സമയത്ത്​ പ്രതി യുവതിയെ മർദിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് സബ് ഇൻസ്പെക്ടർ ധർമേന്ദ്ര സിംഗ് രജ്പുത് പറഞ്ഞു. ഇയാളെ ഇരുപത് മിനുട്ടോളം യുവതി പല രീതിയില്‍ എതിര്‍ത്തു നിന്നും.

അതിനിടെ, കട്ടിലിൽ കരുതിവെച്ച അരിവാള്‍ എടുത്ത്​ യുവതി അക്രമിയുടെ ജനനേന്ദ്രിയം ഛേദിച്ചു. തുടർന്ന്​ പൊലീസ്​ സ്റ്റേഷനിലെത്തി പരാതിയും നൽകി. 

സംഭവ സ്ഥലത്തെത്തിയ പൊലീസ്​ ഇയാളെ ആശുപത്രിയിലെത്തിച്ച്​ പ്രാഥമിക പരിശോധനക്കു ശേഷം സിദ്ധി ജില്ലാ ആശുപത്രിയിലേക്കും പിന്നീട്​ സഞ്​ജയ്​ ഗാന്ധി മെഡിക്കൽ കോളജിലേക്കും മാറ്റി. പ്രതിക്കെതിരെ ബലാത്സംഗ ശ്രമത്തിന്​ കേസ്​ എടുത്തു. യുവതിക്കെതിരെ പ്രതിയും പരാതി നൽകിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഭൂമി തൊടുമെന്ന നിലയിൽ താഴ്ന്ന് പറന്ന് വിമാനം, പിന്നാലെ കാണാതായി, ആശങ്ക പടർത്തി അജ്ഞാത വിമാനം, പിന്നാലെ പൊലീസും
മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തം വന്ന നിലയിൽ, നഷ്ടമായത് എട്ടേ മുക്കാൽ പവന്റെ താലി, 45കാരിക്ക് ദാരുണാന്ത്യം