
ബല്ലിയ: യുവതിയെ ബലാത്സംഗം ചെയ്ത് പീഡന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍ പ്രദേശിലാണ് കൊടും ക്രൂരത അരങ്ങേറിയത്. യുപിയിലെ സിക്കന്ദർപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. യുവതിയെ പീഡിപ്പിച്ച മഹേഷ് പാല്‍, ചിത്രങ്ങള്‍ പ്രചരിപ്പിച്ച രാഹുൽ രാജ്ഭർ എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ബുധനാഴ്ചയാണ് 19 കാരിയെ മഹേഷ് പാല്‍ ക്രൂര പീഡിനത്തിനിരയാക്കിയത്. മഹേഷ് യുവതിയെ പീഡിപ്പിക്കുകയും അസഭ്യം പറയുന്നതും ഇയാളുടെ സുഹൃത്തായ രാഹുല്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. പിന്നീട് ഈ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ വിവധ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പൊലീസ് കേസെടുത്ത് യുവതിയുടെ മൊഴി രേഖപ്പെടുത്തി.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് മഹേഷ് പാലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെയാണ് വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ചത് രാഹുല്‍ രാജ്ഭര്‍ ആണെന്ന് കണ്ടെത്തിയത്. പിന്നാലെ ഇയാളെയും പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് പ്രതികളെ അവരുടെ വീടുകളില്‍ നിന്ന് അറസ്റ്റ് ചെയ്തതെന്ന് സിക്കന്ദർപൂർ പൊലീസ് എസ്എച്ച്ഒ പറഞ്ഞു. പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. മറ്റ് പ്രതികളുണ്ടോയെന്ന് പരിശോധിക്കുന്നുണ്ടെന്നും സമൂഹമാധ്യമങ്ങളില്‍ നിന്ന് പീഡന ദൃശ്യങ്ങളും ചിത്രങ്ങളും നീക്കം ചെയ്തതായും പൊലീസ് അറിയിച്ചു.
Read More : സ്ഥലക്കച്ചവടം നടത്താന്‍ ഇടനിലക്കാരനായി: അഭിഭാഷകന്‍റ കൈ ബന്ധു തല്ലിയൊടിച്ചു, അറസ്റ്റ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam