കൊല്ലത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ; ബം​ഗളൂരുവിൽ നിന്ന് കടത്തിക്കൊണ്ടു വന്നതെന്ന് മൊഴി

Published : May 24, 2022, 07:46 PM IST
 കൊല്ലത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ; ബം​ഗളൂരുവിൽ നിന്ന് കടത്തിക്കൊണ്ടു വന്നതെന്ന് മൊഴി

Synopsis

കൊല്ലം സിറ്റി പൊലീസിന്റെ ഡാൻസാഫും അഞ്ചാലുംമൂട് പൊലീസും ചേർന്നാണ് മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്. ഇവരിൽ നിന്ന് മയക്കമരുന്ന് വാങ്ങുന്ന വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവരെ കുറിച്ചും പൊലീസിന് സൂചന ലഭിച്ചു.

കൊല്ലം: 46.35 ഗ്രാം എം.ഡി എം എയുമായി രണ്ട് യുവാക്കൾ പൊലീസിന്റെ പിടിയിലായി. കൊല്ലം കാഞ്ഞാവളി വൺമള സ്വദേശികളായ മുജീബ് (26),മാഹീൻ (24) എന്നിവരാണ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്നാണ് എംഡിഎംഎ കടത്തികൊണ്ട് വന്നതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു.

കൊല്ലം സിറ്റി പൊലീസിന്റെ ഡാൻസാഫും അഞ്ചാലുംമൂട് പൊലീസും ചേർന്നാണ് മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്. ഇവരിൽ നിന്ന് മയക്കമരുന്ന് വാങ്ങുന്ന വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവരെ കുറിച്ചും പൊലീസിന് സൂചന ലഭിച്ചു. മുജീബിന്റെ സഹോദരന്റെ പേരിൽ മുമ്പ് കഞ്ചാവ് കൈവശം സൂക്ഷിച്ചതിന് കേസുണ്ട്. 
 

PREV
Read more Articles on
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്