
മുംബൈ: അഞ്വ് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് സ്കൂൾ പ്യൂൺ. മുംബൈയിലെ കിഴക്കൻ പ്രദേശമായ മുളുന്ദിലാണ് സംഭവം. കുട്ടി.െ ആക്രമിച്ച 51 കാരനായ പ്രതിയെ പൊലീസ് പിടികൂടി. പ്രദേശത്ത് താമസിച്ചിരുന്ന പെൺകുട്ടി തിങ്കളാഴ്ച സ്‌കൂൾ ഗ്രൗണ്ടിൽ കളിക്കാൻ എത്തിയപ്പോഴായിരുന്നു സംഭവമെന്ന് പൊലീസ് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
51 കാരനായ പ്രതി കുട്ടിയെ ചോക്ലേറ്റ് കൊണ്ട് പ്രലോഭിപ്പിച്ച് പരിസരത്തെ മുറികളിലൊന്നിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയുമായിരുന്നു. വീട്ടിലെത്തിയ കുട്ടി തനിക്ക് നേരിട്ട ആക്രമണം മാതാപിതാക്കളോട് പറഞ്ഞതോടെ ഇവർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പ്രതി കഴിഞ്ഞ 30 വർഷമായി സ്‌കൂളിൽ ജോലി ചെയ്യുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
"സംഭവം വെളിച്ചത്ത് വന്നതിന് ശേഷം, ഞങ്ങൾ ഉടൻ തന്നെ ഒരു സംഘം രൂപീകരിച്ച് പ്രതിയെ പിടികൂടി. ഐപിസി സെക്ഷൻ 376 (ബലാത്സംഗം) പ്രകാരമുള്ള കുറ്റവും ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കൽ (പോക്‌സോ) നിയമത്തിലെ പ്രസക്തമായ വകുപ്പുകളും ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്" - സോൺ 7 ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് (ഡിസിപി) പ്രശാന്ത് കദം പറഞ്ഞു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam