കൊടകരയിൽ 56 കിലോയോളം കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

By Web TeamFirst Published Nov 25, 2020, 12:05 AM IST
Highlights

കൊടകരയിൽ വൻ കഞ്ചാവ് വേട്ട. ആന്ധ്രയിൽ നിന്നും കടത്തിക്കൊണ്ടു വന്ന 56 കിലോയോളം കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിലായി

തൃശ്ശൂർ: കൊടകരയിൽ വൻ കഞ്ചാവ് വേട്ട. ആന്ധ്രയിൽ നിന്നും കടത്തിക്കൊണ്ടു വന്ന 56 കിലോയോളം കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിലായി. അരക്കോടി രൂപയിലേറെ വിലയുള്ള മുന്തിയ ഇനം കഞ്ചാവാണ് പിടികൂടിയത്

വെള്ളിക്കുളങ്ങര സ്വദേശികളായ ദീപക് അനന്തു എന്നിവരാണ് ആഡംബര കാറിൽ കഞ്ചാവ് കടത്തിയത്. കൊടകര മേൽപ്പാലത്തിനു സമീപം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. എറണാകുളം ജില്ലയിലെ കഞ്ചാവ് കച്ചവടക്കാർക്ക് നേരിട്ട് എത്തിച്ചു കൊടുക്കാൻ കൊണ്ടുവന്ന കഞ്ചാവാണ് ഇത്.

വാടകകയ്ക്കെടുത്ത ആഢംബരക്കാറിന്റെ ഡിക്കിയിൽ ഭദ്രമായി പോളിത്തീൻ കവറിൽ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. കഞ്ചാവ് പൊതികൾ നിരത്തി അതിനു മുകളിൽ ബാഗുകൾ ഉപയോഗിച്ച് മറച്ചുവെക്കുകയായിരുന്നു.

ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തു നിന്നുമാണ് കഞ്ചാവ് കൊണ്ടുവന്നത്. അരക്കു വനമേഖലയിൽ വിളവെടുത്ത കഞ്ചാവാണിത്.  കൊവിഡ് കാലമായതിനാൽ ട്രെയിൻ ഗതാഗതം നിന്നതോടെ ലോറികളിലും മറ്റു മായാണ് കേരളത്തി കഞ്ചാവ് കടത്തുന്നത്. 

നേരത്തെ മീൻ ലോറികളിലും, പച്ചക്കറി ലോറികളിലും മറ്റും കേരളത്തിലേക്ക് കൊണ്ടുവന്ന കഞ്ചാവ് വിവിധ ജില്ലകളിൽ പിടികൂടിയിരുന്നു. സമീപകാലത്ത് ജില്ലയിൽ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. പ്രതികളെ ഇന്ന് കൊവിഡ് പരിശോധനക്കു ശേഷം കോടതിയിൽ ഹാജരാക്കും.

click me!