ഉദയംപേരൂരിൽ അച്ഛൻ മകനെ വെട്ടിക്കൊന്ന് സ്റ്റേഷനിൽ കീഴടങ്ങി; മർദ്ദനം സഹിക്കാതെയെന്ന് മൊഴി

Published : Jul 04, 2021, 12:02 AM IST
ഉദയംപേരൂരിൽ അച്ഛൻ മകനെ വെട്ടിക്കൊന്ന് സ്റ്റേഷനിൽ കീഴടങ്ങി; മർദ്ദനം സഹിക്കാതെയെന്ന്  മൊഴി

Synopsis

ദയംപേരൂരിൽ അച്ഛൻ മകനെ വെട്ടിക്കൊന്നു. മദ്യപാനിയായ മകന്‍റെ മർദ്ദനമാണ് കൊലപ്പെടുത്താൻ കാരണമെന്ന് കാൻസർ രോഗിയായ അച്ഛൻ മണി പൊലീസിന് മൊഴി നൽകി.

എറണാകുളം: ഉദയംപേരൂരിൽ അച്ഛൻ മകനെ വെട്ടിക്കൊന്നു. മദ്യപാനിയായ മകന്‍റെ മർദ്ദനമാണ് കൊലപ്പെടുത്താൻ കാരണമെന്ന് കാൻസർ രോഗിയായ അച്ഛൻ മണി പൊലീസിന് മൊഴി നൽകി. ഉദയംപേരൂർ എംഎൽഎ റോ‍ഡിലെ ഞാത്തിയേൽ വീട്ടിൽ മണിയാണ് മകൻ സന്തോഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. അച്ഛന് 70-ഉം മകന് 45-ഉമാണ് പ്രായം.

അർദ്ധരാത്രിയോടെ വീട്ടിൽ മദ്യപിച്ചെത്തിയ സന്തോഷ് അച്ഛനെ മർദ്ദിച്ചു. മർദ്ദനം തുടർന്നതോടെ തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന മണിയെ വീട്ടിൽ സൂക്ഷിച്ചിരുന്ന കത്തി എടുത്ത് മകനെ കുത്തി. നേരെ ഉദയംപേരൂർ പൊലീസ് സ്റ്റേഷനിലെത്തി പൊലീസിന് മുന്നിൽ കീഴടങ്ങി. കുറ്റം സമ്മതിച്ചു. 

വിവരം അറിഞ്ഞ് പൊലീസ് വീട്ടിലെത്തിയപ്പോഴേക്കും  രക്തം വാർന്ന് സന്തോഷ് മരിച്ചിരുന്നു. സന്തോഷിന്‍റെ നെ‌ഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. സന്തോഷ് മദ്യപിച്ചെത്തി അച്ഛൻ മണിയെ മർദ്ദിക്കുന്നത് പതിവായിരുന്നെന്ന് അയൽക്കാരും പറയുന്നു.

മണിയെ ഭാര്യ മൂന്ന് വർഷം മുൻപെ മരിച്ചിരുന്നു.സന്തോഷിനെ കൂടാതെ മൂന്ന് മകൾ കൂടി ഉണ്ട്. സന്തോഷിന്‍റെ മർദ്ദനം സഹിക്കാതെ ബന്ധുവീട്ടിലേക്ക് മാറിയ മണിയൻ കഴിഞ്ഞ ആഴ്ചയാണ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മെട്രോ സ്റ്റേഷനുകളിൽ പുക ബോംബ് വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കത്തിയാക്രമം, തായ്വാനിൽ 3 പേർ കൊല്ലപ്പെട്ടു
വാലിന് തീ കൊളുത്തി, പുറത്ത് വന്നത് കണ്ണില്ലാത്ത ക്രൂരത, കാട്ടാനയെ കൊന്ന മൂന്ന് യുവാക്കൾ അറസ്റ്റിൽ