'അയ്നാൻ സൗഹൃദം അവസാനിപ്പിച്ചതോടെ പ്രവീണിന് പകയായി, കുടുംബത്തിന് സംഭവം അറിയില്ലായിരുന്നു'; പൊലീസ് സ്ഥിരീകരണം

Published : Nov 26, 2023, 12:17 AM IST
'അയ്നാൻ സൗഹൃദം അവസാനിപ്പിച്ചതോടെ പ്രവീണിന് പകയായി, കുടുംബത്തിന് സംഭവം അറിയില്ലായിരുന്നു'; പൊലീസ്  സ്ഥിരീകരണം

Synopsis

കൊലക്ക് ശേഷം ഭാര്യയുടെ അമ്മാവന്റെ വീട്ടിലേക്കാണ് പോയത്. പൊലീസ് അറസ്റ്റ് ചെയ്യുന്നതുവരെ ഭാര്യയ്ക്കും കുടുംബത്തിനും കുറ്റകൃത്യത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

മം​ഗളൂരു: കർണാടകയിലെ ഉഡുപ്പി കൂട്ടക്കൊലയുടെ കാരണം പകയെന്ന് പൊലീസ്.  21 കാരിയായ അയ്നാസ് എയർ ഇന്ത്യ എയർ ഹോസ്റ്റസായിരുന്നു. ഇവരുടെ സഹപ്രവർത്തകനായിരുന്നു പ്രതിയായ പ്രവീൺ അരുൺ ചൗഗുലെ (39). നവംബർ 15 നാണ് ബെലഗാവിയിലെ കുടച്ചിയിലെ ബന്ധുവീട്ടിൽ നിന്ന് ഇയാളെ പിടികൂടിയത്. അയ്നാസിെ കൂടാതെ മാതാവ് ഹസീന (47), മൂത്ത സഹോദരി അഫ്നാൻ (23), സഹോദരൻ അസീം (14) എന്നിവരെയാണ് പ്രവീൺ കൊലപ്പെടുത്തിയത്.

നവംബർ 12നാണ് നാടിനെ നടുക്കിയ കൂട്ടക്കൊലപാതകം നടത്തിയത്.  15 മിനിറ്റിനുള്ളിൽ നാല് പേരെ കൊലപ്പെടുത്തിയ ഇയാൾ സ്ഥലം വിട്ടു. നവംബർ 22നാണ് ബന്ധുവീട്ടിൽ നിന്ന് അറസ്റ്റിലായത്. പകയും അസൂയയും മൂലമാണ് കുറ്റകൃത്യം നടത്തിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി ഉഡുപ്പി പൊലീസ് സൂപ്രണ്ട് ഡോ കെ അരുൺ പറഞ്ഞു.

പെൺകുട്ടിയും പ്രതിയും എട്ട് മാസമായി ഒരുമിച്ച് ജോലി ചെയ്തു. അന്താരാഷ്‌ട്ര വിമാനങ്ങളിൽ ക്രൂ എന്ന നിലയിൽ എട്ടു മുതൽ 10 തവണ സർവീസിൽ ഇവർ ഒരുമിച്ചുണ്ടായിരുന്നു. ഈ സമയത്ത് അവർ തമ്മിൽ സൗഹൃദം വളർന്നു. മംഗളൂരുവിൽ വീട് വാടകയ്‌ക്കെടുക്കാൻ പ്രതിയാണ് സഹായിച്ചത്. യാത്ര ചെയ്യാനായി തന്റെ ഇരുചക്രവാഹനവും നൽകി. ഇതെല്ലാം അടുത്ത സൗഹൃദത്തിലേക്ക് നയിച്ചെന്നും എസ്പി പറഞ്ഞു.

എന്നാൽ ഒരു മാസം മുമ്പ് അയ്നാസ് പ്രവീണുമായുള്ള സൗഹൃദം അവസാനിപ്പിച്ചു. തുടർന്നാണ് ഇയാളിൽ പകയുണ്ടായത്. പിന്നീട് അവളെ കൊല്ലാൻ തീരുമാനിക്കുകയും കൊലപാതകം നടത്താനുള്ള തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു. 15 വർഷമായി എയർലൈൻ ജീവനക്കാരനാണ് പ്രവീൺ. പ്രതിയുടെ മാനസിക നില ഡോക്ടർമാർ വിലയിരുത്തേണ്ടതുണ്ടെന്നും എസ്പി പറഞ്ഞു.

കൊലപാതകം നടന്ന ദിവസം പ്രവീൺ തന്റെ കാറിൽ മംഗളൂരുവിലെ വീട്ടിൽ നിന്ന് പുറപ്പെട്ട് ടോൾ ഗേറ്റുകളിലെ സിസിടിവി ക്യാമറകളിൽ തന്റെ ചിത്രങ്ങൾ പതിഞ്ഞാതിരിക്കാൻ  കാർ ഒഴിഞ്ഞ സ്ഥലത്ത് പാർക്ക് ചെയ്തു. പിന്നീട് ഇയാൾ ബസ്, ബൈക്ക്, ഓട്ടോ എന്നിങ്ങനെ വിവിധ മാർഗങ്ങളിലൂടെ പെൺകുട്ടിയുടെ വീട്ടിലെത്തിയെന്ന് പോലീസ് പറഞ്ഞു. അയ്നാസിന്റെ വീട് കണ്ടെത്താൻ ഇമേജ് ലൊക്കേഷൻ പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

വീട്ടിലെത്തിയ പ്രതി ആദ്യം അയ്നാസിനെയും പിന്നീട് വീട്ടുകാരെയും ആക്രമിച്ചു. അയ്നാസിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് വീട്ടുകാർക്ക് നേരെയും ആക്രമണമുണ്ടായത്. കുറ്റകൃത്യത്തിന് ശേഷം അയാൾ തന്റെ കാറിലേക്ക് മടങ്ങി. ധരിച്ചിരുന്ന വസ്ത്രങ്ങൾ കത്തിച്ചു. വീട്ടിലേക്ക് പോയ അദ്ദേഹം കൈയിലെ മുറിവിന് ചികിത്സയ്ക്കായി ആശുപത്രിയിൽ പോയി. അയ്നാസിന്റെ വീട്ടിലെ കത്തിയാണ് കൊലപാതകത്തിന് ഉപയോഗിച്ചത്. ആയുധം അവിടെ തന്നെ ഉപേക്ഷിക്കുകയും ചെയ്തു.

കൊലക്ക് ശേഷം ഭാര്യയുടെ അമ്മാവന്റെ വീട്ടിലേക്കാണ് പോയത്. പൊലീസ് അറസ്റ്റ് ചെയ്യുന്നതുവരെ ഭാര്യയ്ക്കും കുടുംബത്തിനും കുറ്റകൃത്യത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വ്യാജപീഡന പരാതി, കോടതി വിട്ടയച്ചു, ഭാര്യയും സുഹൃത്തും ചേർന്ന് നടത്തിയ ഗൂഡാലോചനയിൽ യുവാവ് ജയിലിലായത് 32 ദിവസം
മിഠായി നൽകാമെന്ന് പറഞ്ഞ് 12വയസുകാരിയെ പീഡിപ്പിച്ചു, 56കാരന് 43 വർഷം കഠിന തടവും പിഴയും ശിക്ഷ