സംശയരോഗിയായ ഭർത്താവിന്‍റെ നിരന്തര പീഡനം; സഹിക്കാനാകാതെ യുവതി ജീവനൊടുക്കി

Published : Feb 23, 2020, 10:06 PM ISTUpdated : Feb 23, 2020, 10:07 PM IST
സംശയരോഗിയായ ഭർത്താവിന്‍റെ നിരന്തര പീഡനം; സഹിക്കാനാകാതെ യുവതി ജീവനൊടുക്കി

Synopsis

സ്വകാര്യ കമ്പനി ജീവനക്കാരനായ മഹന്തേഷ് ദിവസവും അശ്വിനിയെ ഉപദ്രവിച്ചിരുന്നതായി അശ്വിനിയുടെ പിതാവ് പൊലീസിന് നൽകിയ പരാതിയിൽ ആരോപിച്ചു.

ബെം​ഗളൂരു: സംശയരോഗിയായ ഭർത്താവിന്‍റെ നിരന്തര പീഡനം സഹിക്കാനാകാതെ ഇരുപത്തിയേഴുകാരി ആത്മഹത്യ ചെയ്തു. ബെംഗളൂരു ബയ്യപ്പനഹള്ളി സ്വദേശിയായ അശ്വിനിയാണ്‌ ഭർതൃപീഡനം സഹിക്കാനാകാതെ ആത്മഹത്യ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് അശ്വിനിയുടെ ഭർത്താവ് മഹന്തേഷ്, മഹന്തേഷിന്റെ അമ്മ ശാന്തമ്മ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണാക്കുറ്റത്തിനാണ്  ഇവർക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

സ്വകാര്യ കമ്പനി ജീവനക്കാരനായ മഹന്തേഷ് ദിവസവും അശ്വിനിയെ ഉപദ്രവിച്ചിരുന്നതായി അശ്വിനിയുടെ പിതാവ് പൊലീസിന് നൽകിയ പരാതിയിൽ ആരോപിച്ചു. ഏഴു വർഷം മുൻപാണ് ഇരുവരും വിവാഹിതരായത്. മഹന്തേഷിന്റെ പീഡനം സഹിക്കാനാകാത്തതിനെ തുടർന്ന് അശ്വിന് മാതാപിതാക്കൾക്കൊപ്പം മാറി താമസിക്കുകയായിരുന്നു. ഒരു വർഷത്തോളമായി അശ്വിനിയും മഹന്തേഷും പിരിഞ്ഞ് താമസിക്കുകയായിരുന്നു.

ഈയടുത്താണ് ഇരു കുടുംബങ്ങളും തമ്മിൽ ചർച്ച നടത്തിയതിനെ തുടർന്ന് അശ്വിനി മഹന്തേഷിന്റെ വീട്ടിൽ തിരിച്ചെത്തിയത്. പിന്നീട് വഴക്കുണ്ടായതിനെ തുടർന്ന് വെള്ളിയാഴ്ച അശ്വിനി ആത്മഹത്യ ചെയ്യുകയായിരുന്നു. അറസ്റ്റിലായ മഹന്തേഷിനെ ജുഡീഷ്യൽ കസ്റ്റഡിയിലും ശാന്തമ്മയിലെ ജാമ്യത്തിലും വിട്ടു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തലസീമിയ രോഗികൾ, രക്തം സ്വീകരിച്ചത് സർക്കാർ ആശുപത്രിയിൽ നിന്ന്, മധ്യപ്രദേശിൽ 4 കുട്ടികൾക്ക് എച്ച്ഐവി
വിവാഹാഘോഷത്തിനിടെ പ്രതിശ്രുത വരൻ പിടിയിൽ, ലിവിംഗ് ടുഗെദർ പങ്കാളിയെ കൊന്ന് തലയറുത്തത് ദിവസങ്ങൾക്ക് മുൻപ്