കോലഞ്ചേരിക്ക് സമീപം കുളത്തിൽ ദിവസങ്ങൾ പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി, അന്വേഷണമാരംഭിച്ച് പൊലീസ്

Published : Aug 11, 2026, 10:20 PM IST
Kerala Police

Synopsis

പുത്തൻകുരിശ് പോലീസും ഫോറൻസിക് ഡിപ്പാർട്ട്മെന്റും സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ആളെ ഇതുവരെ തിരിച്ചു അറിഞ്ഞിട്ടില്ല. സമീപത്തെ മിസ്സിംഗ്‌ കേസുകൾ ഉൾപ്പെടെ പരിശോധിക്കുകയാണ് പോലിസ്.

എറണാകുളം: എറണാകുളം കോലഞ്ചേരിക്ക് സമീപം പാങ്കോട് കുളത്തിൽ ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം. പുരുഷന്റേതെന്നു സംശയം. പാൻകോട് കരട്ടേക്കുഴിവേലിൽ പൗലോസിന്റെ കൃഷിയിടത്തിൽ ജലസേചനത്തിന് ഉപയോഗിക്കുന്ന കുളത്തിലാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. അസഹനീയമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുളത്തിൽ മൃതദേഹം പൊങ്ങിയ നിലയിൽ കണ്ടെത്തിയത്. പുത്തൻകുരിശ് പോലീസും ഫോറൻസിക് ഡിപ്പാർട്ട്മെന്റും സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ആളെ ഇതുവരെ തിരിച്ചു അറിഞ്ഞിട്ടില്ല. സമീപത്തെ മിസ്സിംഗ്‌ കേസുകൾ ഉൾപ്പെടെ പരിശോധിക്കുകയാണ് പോലിസ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പകല്‍ വെളിച്ചത്തില്‍ പള്ളികളില്‍ കയറി കവര്‍ച്ച, നിരവധി കേസുകളിലെ പ്രതിയെ വലയിലാക്കി പോലീസ്
കാണാതാകുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന; ഈ വര്‍ഷം മാത്രം അപ്രത്യക്ഷരായത് 363 പേര്‍; ഓൺലൈൻ പ്രണയവും കുടുംബവഴക്കും വില്ലൻ