ആഘോഷ പാര്‍ട്ടിക്കിടെ വെടിവെപ്പ്; പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടു

Published : Apr 20, 2019, 12:50 PM ISTUpdated : Apr 20, 2019, 01:07 PM IST
ആഘോഷ പാര്‍ട്ടിക്കിടെ വെടിവെപ്പ്; പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടു

Synopsis

കഴിഞ്ഞ കുറച്ചുനാളുകളായി പ്രദേശത്ത് മയക്കുമരുന്ന് സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുന്നത് പതിവായിരുന്നു.

മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ ആഘോഷ പാര്‍ട്ടിക്കിടെയുണ്ടായ വെടിവെപ്പില്‍ പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ 13 പേര്‍ മരിച്ചു. വെള്ളിയാഴ്ചയാണ് കിഴക്കന്‍ മെക്സിക്കോയിലെ വെരക്രൂസില്‍ അജ്ഞാത സംഘം വെടിവെപ്പ് നടത്തിയത്. 

വെരക്രൂസ് ബാറിലെ സ്വകാര്യ പരിപാടിക്കിടെയായിരുന്നു സംഭവം. ബാറിലേക്ക് എത്തിയ മുഖംമൂടി ധരിച്ച അജ്ഞാത സംഘം ആള്‍ക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ ഏഴ് പുരുഷന്‍മാരും നാല് സ്ത്രീകളും കൊല്ലപ്പെട്ടു. പിഞ്ചുകുഞ്ഞും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. 

കഴിഞ്ഞ കുറച്ചുനാളുകളായി പ്രദേശത്ത് മയക്കുമരുന്ന് സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുന്നത് പതിവായിരുന്നു. എന്നാല്‍  വെടിവെപ്പിന് പിന്നിലെ ഉദ്ദേശ്യം വ്യക്തമല്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'അയാൻ അഹമ്മദ് പീഡിപ്പിച്ചതെല്ലാം ഒരേ സമുദായത്തിലെ പെൺകുട്ടികളെ'; 350 അശ്ലീല വീഡിയോ ചിത്രീകരിച്ച സംഭവത്തിൽ അഭ്യൂഹം പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ഥന
പട്രോളിംഗ് റൂട്ട് ചോർത്തി നൽകി പൊലീസ് ഉദ്യോഗസ്ഥൻ, കന്നുകാലി കടത്തുകാരിൽ നിന്ന് വൻതുക വാങ്ങി, അറസ്റ്റ് പിന്നാലെ സസ്പെൻഷൻ