സതീഷും രണ്ടാനച്ഛനായ വിനോദും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നത് പതിവാണ്. ശനിയാഴ്ച രാത്രിയും ഇരുവരും പതിവുപോലെ മദ്യപിച്ചു. ഇതിനിടെ മകൻ സതീഷ് വീണ്ടും മദ്യം ചോദിച്ചു. ഇത് രണ്ടാനച്ഛനായ വിനോദിന് ഇഷ്ടപ്പെട്ടില്ല.

പാലക്കാട്: മലമ്പുഴയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ രണ്ടാനച്ഛനെ യുവാവ് കുത്തിക്കൊന്നു. ആനക്കല്ല് കുരുത്തിക്കടവ് സ്വദേശി വിനോദ് ആണ് കൊല്ലപ്പെട്ടത്. പ്രതിയായ സതീഷ് ഒളിവിലാണ്. ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.

സതീഷും രണ്ടാനച്ഛനായ വിനോദും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നത് പതിവാണ്. ശനിയാഴ്ച രാത്രിയും ഇരുവരും പതിവുപോലെ മദ്യപിച്ചു. ഇതിനിടെ മകൻ സതീഷ് വീണ്ടും മദ്യം ചോദിച്ചു. ഇത് രണ്ടാനച്ഛനായ വിനോദിന് ഇഷ്ടപ്പെട്ടില്ല. തുടർന്ന് ഇരുവരും തമ്മിൽ തർക്കമായി. ഈ തർക്കത്തിനിടെയാണ് സതീഷ് രണ്ടാനച്ഛനെ കത്തി ഉപയോ​ഗിച്ച് കുത്തിക്കൊലപ്പെടുത്തിയത്. വിനോദ് മരിച്ചെന്ന് ഉറപ്പായതോടെ പ്രതി വീട്ടിൽനിന്ന് മുങ്ങുകയായിരുന്നു. ഇയാൾക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്. വിനോദിന്റെ മൃതദേഹം ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ്മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.