യുപിയില്‍ ബിജെപി നേതാവിനെ അജ്ഞാത സംഘം വെടിവെച്ച് കൊലപ്പെടുത്തി

Published : Oct 13, 2019, 11:24 AM ISTUpdated : Oct 13, 2019, 11:26 AM IST
യുപിയില്‍ ബിജെപി നേതാവിനെ അജ്ഞാത സംഘം വെടിവെച്ച് കൊലപ്പെടുത്തി

Synopsis

ഇദ്ദേഹം സഞ്ചരിക്കുകയായിരുന്ന ബൈക്ക് വഴിയില്‍ വെച്ച് രണ്ടംഗ സംഘം തടയുകയും വെടിവെക്കുകയുമായിരുന്നു 

ലക്നൗ: ബിജെപി നേതാവിനെ അജ്ഞാത സംഘം വെടിവെച്ച് കൊലപ്പെടുത്തി. ധാരാ സിംഗ് (47)  ആണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ഷഹരാന്‍ പൂരിലാണ് സംഭവം. താമസസ്ഥലത്തു നിന്നും ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ ഇദ്ദേഹം സഞ്ചരിക്കുകയായിരുന്ന ബൈക്ക് വഴിയില്‍ വെച്ച് രണ്ടംഗ സംഘം തടയുകയും വെടിവെക്കുകയുമായിരുന്നുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഈ ആഴ്ച സംസ്ഥാനത്ത് വെടിയേറ്റ് കൊല്ലപ്പെടുന്ന മൂന്നാമത്തെയാളാണ് ധാരാ സിംഗ്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യത്തങ്ങള്‍ വ്യക്തമാക്കി.

PREV
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും