സഹോദരന്മാരുടെ പ്രശ്‌നം പരിഹരിക്കാന്‍ മധ്യസ്ഥനായി എത്തിയ പൊലീസുകാരന്‍ വെടിയേറ്റ് മരിച്ചു

By Web TeamFirst Published Mar 25, 2021, 9:04 AM IST
Highlights

സഹോദരങ്ങളായ വിശ്വനാഥും ശിവനാഥും ഉരുളക്കിഴങ്ങ് വിളവെടുപ്പുമായി തര്‍ക്കമുണ്ടായി. തുടര്‍ന്ന് ശിവനാഥ് പൊലീസില്‍ പരാതി നല്‍കി. പ്രശ്‌നം സംസാരിച്ച് പരിഹരിക്കാനാണ് എസ്‌ഐയുടെ നേതൃത്വത്തില്‍ പൊലീസ് എത്തിയത്.
 

ആഗ്ര: സഹോദരന്മാരുടെ പ്രശ്‌നം പരിഹരിക്കാന്‍ മധ്യസ്ഥനായി ഇടപെട്ട സബ് ഇന്‍സ്‌പെക്ടര്‍ വെടിയേറ്റുമരിച്ചു. പ്രശാന്ത് യാദവ് എന്ന പൊലീസുകാരനാണ് സഹോദരന്മാരിലൊരാളുടെ വെടിയേറ്റ് മരിച്ചത്. പൊലീസ് വരുന്നത് കണ്ട് ഒരാള്‍ ഓടി. തൊട്ടുപിറകെ സബ് ഇന്‍സ്‌പെക്ടറും. പിടിക്കപ്പെടുമെന്നുറപ്പായപ്പോള്‍ ഇയാള്‍ പൊലീസിന് നേരെ വെടിയുതിര്‍ത്തു. ഖത്തൗലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. 

സഹോദരങ്ങളായ വിശ്വനാഥും ശിവനാഥും ഉരുളക്കിഴങ്ങ് വിളവെടുപ്പുമായി തര്‍ക്കമുണ്ടായി. തുടര്‍ന്ന് ശിവനാഥ് പൊലീസില്‍ പരാതി നല്‍കി. പ്രശ്‌നം സംസാരിച്ച് പരിഹരിക്കാനാണ് എസ്‌ഐയുടെ നേതൃത്വത്തില്‍ പൊലീസ് എത്തിയത്. അപ്പോഴാണ് സംഭവമുണ്ടായതെന്ന് ആഗ്ര എഡിജി രാജീവ് കൃഷ്ണ പറഞ്ഞു. പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല.

സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനമറിയിച്ചു. കൊല്ലപ്പെട്ട പൊലീസുകാരന്റെ കുടുംബത്തിന് 50 ലക്ഷം രൂപയും കുടുംബത്തിലെ ഒരാള്‍ക്ക് ജോലിയും വാഗ്ദാനം ചെയ്തു. പ്രദേശത്തെ റോഡിന് പൊലീസുകാരന്റെ പേര് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
 

click me!