ജയ് ശ്രീറാം വിളിക്കാതിരുന്നതിന് നാല് മദ്രസ്സ വിദ്യാർത്ഥികളെ മർദ്ദിച്ചതായി പരാതി

By Web TeamFirst Published Jul 12, 2019, 10:19 PM IST
Highlights

മദ്രസ്സ നടത്തിപ്പുകാരനായ നിസാർ അഹമ്മദിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്

ഉന്നാവോ: ജയ് ശ്രീറാം വിളിക്കാതിരുന്നതിന് നാല് മദ്രസ്സ വിദ്യാർത്ഥികളെ ആൾക്കൂട്ടം ആക്രമിച്ചതായി പരാതി. ഉത്തർപ്രദേശിലെ ഉന്നാവോയിലാണ് നാല് മദ്രസ്സ വിദ്യാർത്ഥികൾ ആക്രമിക്കപ്പെട്ടത്.

സിവിൽ ലൈൻ ഏരിയയിലെ ഗവൺമെന്റ് ഇന്റർ കോളേജ് മൈതാനത്ത് വച്ചാണ് കുട്ടികൾ ആക്രമിക്കപ്പെട്ടതെന്നാണ് വിവരം. ദർ-ഉൽ-ഉലൂം ഫൈസ് -ഇ-ആം മദ്രസ്സ വിദ്യാർത്ഥികൾ ഇവിടെ ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെയാണ് ആക്രമിക്കപ്പെട്ടത്. ക്രിക്കറ്റ് ബാറ്റുകളും വിക്കറ്റുകളും കൊണ്ട് ഒരു സംഘം ആക്രമിച്ചുവെന്നാണ് പരാതി.

അക്രമി സംഘത്തിലെ നാല് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. രണ്ട് പേർ പിടിയിലായിട്ടുണ്ട്. 

സ്ഥിതി നിയന്ത്രണ വിധേയമാണെന്നും കേസ് അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു. മദ്രസ്സ നടത്തിപ്പുകാരനായ നിസാർ അഹമ്മദിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ജയ് ശ്രീറാം എന്ന് വിളിക്കാതിരുന്നതിന് മർദ്ദിച്ചുവെന്നാണ് വിവരം. പ്രതികൾക്ക് വേണ്ടി ബിജെപി നേതാക്കൾ പൊലീസ് സ്റ്റേഷനിൽ എത്തിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

click me!