ഭാര്യയെ കൊല്ലാനുള്ള മാർ​ഗം ​ഗൂ​ഗിളിൽ തിരഞ്ഞു, പിന്നാലെയുണ്ടായത് നാടിനെ നടുക്കിയ ക്രൂര കൊല; ഭർത്താവ് അറസ്റ്റിൽ

Published : Jan 01, 2023, 12:15 AM ISTUpdated : Jan 01, 2023, 12:16 AM IST
ഭാര്യയെ കൊല്ലാനുള്ള മാർ​ഗം ​ഗൂ​ഗിളിൽ തിരഞ്ഞു, പിന്നാലെയുണ്ടായത് നാടിനെ നടുക്കിയ ക്രൂര കൊല; ഭർത്താവ് അറസ്റ്റിൽ

Synopsis

ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഗൂഗിളിൽ എങ്ങനെ ഒരാളെ കൊല്ലാമെന്നും എവിടെ നിന്ന് തോക്ക് ലഭിക്കുമെന്നും ഇയാൾ ഫോണിൽ സെർച്ച് ചെയ്തിരുന്നു. 

ലക്നൗ: കൊലപാതകം ചെയ്യുന്ന രീതി  ​ഗൂ​ഗിളിൽ സെർച്ച് ചെയ്ത് ഭാര്യയെ കൊലപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 'എങ്ങനെ ഒരാളെ കൊല്ലാം' എന്ന് ഇയാൾ ഗൂഗിളിൽ തിരഞ്ഞ് പഠിച്ച ശേഷമാണ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഗാസിയാബാദിലെ മോദിനഗർ സ്വദേശി വികാസ് ആണ് പൊലീസിന്റെ പിടിയിലായത്. ഇയാളുടെ ഭാര്യ സോണിയയാണ് കൊല്ലപ്പെട്ടത്. ​ഗൂ​ഗിളിൽ തിരഞ്ഞതാണ് ഇയാളുടെ അറസ്റ്റിലേക്ക് നയിച്ചത്. വികാസിന്റെ വിവാഹേതര ബന്ധത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ഹാപൂർ എസ്പി ദീപക് ഭുകാർ പറഞ്ഞു.

കഴിഞ്ഞ ദിവസം ഇരുവരും വഴക്കായി. തർക്കം കൊലപാതകത്തിലാണ് കലാശിച്ചത്. വെള്ളിയാഴ്ച ഹാപൂരിനടുത്ത് ദേശീയപാതയിൽ സോണിയ കൊള്ളയടിക്കപ്പെട്ടുവെന്നാണ് വികാസ് പൊലീസിനോട് പറഞ്ഞത്.   എന്നാൽ വികാസ് പറഞ്ഞത് പൊലീസ് വിശ്വസിച്ചില്ല. സംഭവസ്ഥലത്തെത്തിയ പൊലീസ് സോണിയയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്യാനായി വികാസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഗൂഗിളിൽ എങ്ങനെ ഒരാളെ കൊല്ലാമെന്നും  എവിടെ നിന്ന് തോക്ക് ലഭിക്കുമെന്നും ഇയാൾ ഫോണിൽ സെർച്ച് ചെയ്തിരുന്നു.  ഫ്ലിപ്കാർട്ട് വഴി വിഷം വാങ്ങാനും ഇയാൾ ശ്രമിച്ചിരുന്നു.

PREV
Read more Articles on
click me!

Recommended Stories

കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്
കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്