യുപിയിലെ ക്ഷേത്രത്തിൽ യുവാവിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി, ബന്ധു അറസ്റ്റിൽ

Published : Jul 03, 2022, 08:24 PM IST
യുപിയിലെ ക്ഷേത്രത്തിൽ യുവാവിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി, ബന്ധു അറസ്റ്റിൽ

Synopsis

പങ്കജ് ശുക്ലയുടെ അമ്മ വഴിയുള്ള ബന്ധുവാണ് ​ഗുല്ലു. ഇരുവരും തമ്മിൽ നേരത്തെ വഴക്കുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ലഖ്‌നൗ: ഉത്തർപ്രദേശിലെ അയോധ്യ ജില്ലയിൽ ക്ഷേത്രത്തിൽ ഉറങ്ങിക്കിടന്നയാൾ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ. മുത്തച്ഛന്റെ ഗ്രാമം സന്ദർശിക്കാനെത്തിയ അമേത്തി സ്വദേശിയായ പങ്കജ് ശുക്ല(35)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ ബന്ധു ​ഗുല്ലു മിശ്ര അറസ്റ്റിലായതായി പൊലീസ് പറഞ്ഞു. പങ്കജ് ശുക്ലയുടെ അമ്മ വഴിയുള്ള ബന്ധുവാണ് ​ഗുല്ലു. ഇരുവരും തമ്മിൽ നേരത്തെ വഴക്കുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുമാർഗഞ്ച് പൊലീസ് സ്‌റ്റേഷനു കീഴിലുള്ള ഭുവാപൂർ ഗ്രാമത്തിലാണ് ദാരുണസംഭവം. രാവിലെ ആറ് മണിയോടെ ഒരു യുവാവിന്റെ മൃതദേഹം ക്ഷേത്രത്തിൽ കിടക്കുന്നതായി നാട്ടുകാർ കണ്ടെന്ന് പൊലീസ് ഓഫീസർ സത്യേന്ദ്ര ഭൂഷൺ തിവാരി പറഞ്ഞു. രണ്ട് മാസത്തോളമായി യുവാവ് ഇവിടെ എത്തിയിട്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചെന്നും പൊലീസ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുറിയിലാകെ രക്തം, കമിഴ്ന്നുകിടക്കുന്ന നിലയിൽ യുവാവ്,കൊയിലാണ്ടിയിൽ ദുരൂഹ മരണം
വിവരം നൽകിയത് നാട്ടുകാർ, പൊലീസെത്തി വാതിൽ തുറന്നപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച, വീടിനുള്ളിൽ അമ്മയും മകളും മരിച്ച നിലയിൽ